രാത്രിയാത്രയ്ക്ക് നിർദേശങ്ങളുമായി റെയിൽവേ: പാട്ട് കേൾക്കാനും ഉച്ചത്തിൽ സംസാരിക്കാനും വിലക്ക്,ലൈറ്റുകൾ ഓഫാക്കണം

Published : Mar 07, 2023, 08:20 AM ISTUpdated : Mar 07, 2023, 10:54 AM IST
രാത്രിയാത്രയ്ക്ക് നിർദേശങ്ങളുമായി റെയിൽവേ: പാട്ട് കേൾക്കാനും ഉച്ചത്തിൽ സംസാരിക്കാനും വിലക്ക്,ലൈറ്റുകൾ ഓഫാക്കണം

Synopsis

രാത്രി പത്തിന് ശേഷം ഭക്ഷണ വിതരണവും ടിടിഇമാരുടെ ടിക്കറ്റ് പരിശോധനയും  പാടില്ലെന്ന് റെയിൽവേ 

ദില്ലി: രാത്രിയുള്ള ട്രെയിൻ യാത്രകൾ അച്ചടക്കമുള്ളതാക്കാൻ പുതിയ നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാതിരിക്കാനാണ് രാത്രി പത്ത് മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിരവധി നിർദേശങ്ങൾ റെയിൽവേ അധികൃതർ നൽകിയിരിക്കുന്നത്. 

ഇയർഫോണില്ലാതെ ഫോണിൽ ഉച്ചത്തിൽ പാട്ട് കേൾക്കാനും, ഉച്ചത്തിൽ സംസാരിക്കാനും വിലക്ക്. ട്രെയിനിൽ നൈറ്റ് ലൈറ്റുകൾ ഒഴികെ മറ്റ് ലൈറ്റുകൾ ഓണാക്കി വയ്ക്കാൻ പാടില്ല. ടിടിഇ ടിക്കറ്റ് പരിശോധിക്കാൻ വരരുത്. കൂട്ടമായി യാത്ര ചെയ്യുന്നവർ ഉച്ചത്തിൽ പരസ്പരം സംസാരിക്കരുത്. നടുക്കുള്ള ബെർത്തിലെ യാത്രക്കാരന് കിടക്കാനുള്ള സൗകര്യം മറ്റ് ബർത്തുകാർ നൽകണം. 

രാത്രി പത്തിന് ശേഷം ഭക്ഷണ വിതരണം പാടില്ല, എന്നാൽ രാത്രി ഭക്ഷണമോ പ്രഭാത ഭക്ഷണമോ ഇ കാറ്ററിംഗ് സർവീസ് വഴി മുൻകൂട്ടി ഓർഡർ ചെയ്യാം. മദ്യപാനം, പുകവലി, കത്തുന്ന വസ്തുക്കളുമായി യാത്ര ചെയ്യൽ എന്നിവയ്ക്കുള്ള കർശന വിലക്ക് തുടരും. നിയമം അനുസരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു