രാജസ്ഥാൻ നിയമസഭയിൽ വിശ്വാസ പ്രമേയം ചർച്ചയ്ക്ക്; 'റിസോർട്ട് രാഷ്ട്രീയ'ത്തിൽ വാദപ്രതിവാദങ്ങൾ|Live

By Web TeamFirst Published Aug 14, 2020, 3:13 PM IST
Highlights

 കോൺഗ്രസിൻറെ ഉറച്ച കാവൽഭടനാണ് താനെന്ന് സച്ചിൻ പൈലറ്റ് സഭയിൽ പറഞ്ഞു. രാജസ്ഥാനിലെ പ്രശ്നങ്ങൾ ദില്ലിയിലെ ഡോക്ടർ പരിഹരിച്ചെന്നും അ​ദ്ദേഹം അഭിപ്രായപ്പെട്ടു. ലോക ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഒരു ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഒരു മാസത്തോളം റിസോർട്ടിലിരുന്ന് ഭരണം നയിച്ചതെന്ന് ബിജെപി.

ജയ്പൂർ: രാജസ്ഥാൻ നിയമസഭയിൽ വിശ്വാസപ്രമേയം ചർച്ചയ്ക്കെടുത്തു. കോൺഗ്രസിൻറെ ഉറച്ച കാവൽഭടനാണ് താനെന്ന് സച്ചിൻ പൈലറ്റ് സഭയിൽ പറഞ്ഞു. രാജസ്ഥാനിലെ പ്രശ്നങ്ങൾ ദില്ലിയിലെ ഡോക്ടർ പരിഹരിച്ചെന്നും അ​ദ്ദേഹം അഭിപ്രായപ്പെട്ടു. ലോക ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഒരു ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഒരു മാസത്തോളം റിസോർട്ടിലിരുന്ന് ഭരണം നയിച്ചതെന്ന് ബിജെപി എംഎൽെ സനീഷ് പൂനിയ പറഞ്ഞു. 

അശോക് ​​ഗലോട്ട് സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനാണ് ബിജെപിയുടെ തീരുമാനം. എന്നാൽ, തങ്ങൾ വിശ്വാസവോട്ടെടുപ്പിലൂടെ ശക്തി തെളിയിക്കുമെന്ന് സർക്കാർ നിലപാടെടുക്കുകയായിരുന്നു. 200 അംഗ നിയമസഭയില്‍ 102 സീറ്റോടെയാണ് ഗലോട്ട് ഭരിക്കുന്നത്. 75 സീറ്റാണ് മുഖ്യപ്രതിപക്ഷമായ ബിജെപിക്കുള്ളത്. സര്‍ക്കരിനെതിരെ അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ അധികമായി 30 എംഎല്‍എമാരുടെ പിന്തുണയെങ്കിയും ബിജെപിക്ക് ആവശ്യമാണ്. 

updating....

click me!