പാഠപുസ്തകത്തിൽ ബാലകോട്ട് വ്യോമാക്രമണം ഉൾപ്പെടുത്തി രാജസ്ഥാൻ സർക്കാർ

Published : May 18, 2019, 09:25 AM ISTUpdated : May 18, 2019, 10:07 AM IST
പാഠപുസ്തകത്തിൽ ബാലകോട്ട് വ്യോമാക്രമണം ഉൾപ്പെടുത്തി രാജസ്ഥാൻ സർക്കാർ

Synopsis

ഫെബ്രുവരി 26-ന് ഇന്ത്യ-പാക് അതിർത്തിയിലെ ഭീകരരുടെ താവളങ്ങൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തിന്റെ വിവരങ്ങളാണ് പാഠഭാ​ഗത്ത് ഉൾപ്പെടുത്തിയത്.

ജയ്പൂർ: പാകിസ്ഥാനിലെ ബാലകോട്ടിൽ വ്യോമസേന നടത്തിയ വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തി രാജസ്ഥാൻ സർക്കാർ. ഫെബ്രുവരി 26-ന് നിയന്ത്രണ രേഖ കടന്ന് ഭീകരരുടെ താവളങ്ങൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തിന്റെ വിവരങ്ങളാണ് പാഠഭാ​ഗത്ത് ഉൾപ്പെടുത്തിയത്. ബാലകോട്ട് മിന്നാലാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് രം​ഗത്തെത്തിയതിന് പിന്നാലെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ സർക്കാരിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്.   

ഒമ്പതാംതരം പാഠപുസ്തകത്തിൽ 'ദേശീയ സുരക്ഷയും പരമ്പരാ​ഗത ധീരത'യും എന്ന പേരിലാണ് പുതിയ അധ്യായം ഉൾപ്പെടുത്തിയിരിക്കുന്നത്.   ബാലകോട്ട് ആക്രമണത്തിനിടെ പാകിസ്ഥാന്‍റെ പിടിയില്‍ അകപ്പെടുകയും പിന്നീട് ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെക്കുറിച്ചുള്ള വീരകഥകൾ മാത്രമല്ല, കേന്ദ്ര വാർത്താവിതരണ മന്ത്രി  രാജ്യവര്‍ധന്‍ സിംഗ് റത്തോറിന്റെ ജീവിതവും രാജസ്ഥാനിലെ കോൺ​ഗ്രസ് സർക്കാർ പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 
 
അതേസമയം കോൺ​ഗ്രസ് ചോദ്യം ചെയ്ത ബാലാകോട്ട് വ്യോമസേന ആക്രമണം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി ​ഗോവിന്ദ് സിം​ഗ് ദൊതസ്ര വിശദീകരണവുമായി രം​ഗത്തെത്തി. തങ്ങൾ വിദ്യാഭ്യാസത്തിൽ ഒരിക്കലും രാഷ്ട്രീയം കലർത്തില്ലെന്ന് ദൊതസ്ര പ്രതികരിച്ചു. വിദ്യാർഥികൾക്ക് പ്രചോദനം ലഭിക്കുന്നതിനാണ് വീരയോദ്ധാക്കളുടെ കഥകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത്. ഈ ഇരുപത്തിയൊന്നും നൂറ്റാണ്ടിൽ ബഹിരാകാശ സ‍ഞ്ചാരി കൽപന ചൗള, ടെന്നീസ് താരം സാനിയ മിർസ തുടങ്ങിവരുടെ ജീവിതകഥകളും വിദ്യാർഥികൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.  
  
ഭര്‍ത്താവിന്‍റെ ചിതയില്‍ ഭാര്യമാര്‍ ചാടിമരിക്കുന്ന ‘സതി’ എന്ന ദുരാചാരം പ്രതിനിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം രാജസ്ഥാൻ സർക്കാർ പാഠപുസ്തകത്തിൽനിന്ന് നീക്കം ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച റിവിഷന്‍ കമ്മിറ്റിയാണ് പാഠപുസ്‍തകത്തിന്‍റെ പുറംചട്ടയിൽനിന്ന് ചിത്രം ഒഴിവാക്കിയത്. കഴിഞ്ഞ ബിജെപി സർക്കാരാണ് പാഠപുസ്തകത്തിൽ സതിയുടെ ചിത്രം ഉൾപ്പെടുത്തിയത്.  

പാഠപുസ്‍തകത്തിലെ 'സതി'യുടെ ചിത്രം നിയമവിരുദ്ധമാണെന്ന് ദൊതാസ്ര ചൂണ്ടിക്കാട്ടി. നിലവിൽ കുന്നിന്‍ മുകളിലെ ഒരു കോട്ടയുടെ ചിത്രമാണ് പാഠപുസ്‍തകത്തിന്‍റെ പുറംചട്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാന്റെ സംസ്ക്കാരം ലോകത്തിന് മുന്നിൽ വിളിച്ചോതുന്നതാണ് നിലവിലെ ചിത്രമെന്നും ദൊതാസ്ര പറഞ്ഞു. 


 

PREV
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്