ജമ്മു കാ‌ശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഘോഷിച്ച ആർഎസ്എസ് പ്രവർത്തകന് മർദ്ദനമേറ്റു

Published : Aug 08, 2019, 06:21 PM IST
ജമ്മു കാ‌ശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഘോഷിച്ച ആർഎസ്എസ് പ്രവർത്തകന് മർദ്ദനമേറ്റു

Synopsis

രാജസ്ഥാനിലെ കോട്ട ജില്ലയിൽ രാംഗഞ്ച് മാണ്ടി എന്ന സ്ഥലത്ത് അഞ്ച് പേർ ചേർന്നാണ് ഇയാളെ മർദ്ദിച്ചത്

കോട്ട: ജമ്മു കാ‌ശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനം ആഘോഷിച്ച ആർഎസ്എസ് പ്രവർത്തകന് മർദ്ദനമേറ്റു. രാജസ്ഥാനിലെ കോട്ട ജില്ലയിൽ രാംഗഞ്ച് മാണ്ടി എന്ന സ്ഥലത്ത് അഞ്ച് പേർ ചേർന്നാണ് ഇയാളെ മർദ്ദിച്ചത്.

ഝലവാറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മർദ്ദനമേറ്റ ആർഎസ്എസ് പ്രവർത്തകൻ. രാംഗഞ്ച് മണ്ടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടിയിട്ടില്ല. ഇന്ത്യാ ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ആഗസ്റ്റ് ആറിനാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തു കളഞ്ഞത്. ഭരണഘടനയിൽ നിന്ന് ആർട്ടിക്കിൾ 370, 35എ എന്നിവ എടുത്തുകളഞ്ഞു. ജമ്മു കാശ്മീരിനെയും ലഡാക്കിനെയും രണ്ടായി വിഭജിച്ച് ഇവ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു,

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം