കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം അഴിമതിക്ക് വേണ്ടി മാത്രം: രാജീവ് ചന്ദ്രശേഖർ എംപി

By Web TeamFirst Published Mar 15, 2019, 3:17 PM IST
Highlights

കർണാടക സർക്കാർ ഏർപ്പെട്ടിരിക്കുന്ന കരാറുകളുടെ വിവരങ്ങൾ പുറത്ത് വിടണമെന്നും രാജീവ് ചന്ദ്രശേഖർ എം പി

ബെംഗലുരു: കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ്  സഖ്യം അഴിമതിക്ക് വേണ്ടി മാത്രം രൂപപ്പെട്ടതെന്ന് രാജീവ് ചന്ദ്രശേഖർ എം പി.
ബെംഗലുരുവിൽ നടന്ന ആദായ നികുതി റെയ്ഡ് ഇത് തെളിയിക്കുന്നതാണെന്നും എം പി പറഞ്ഞു. കർണാടകയിലെ സിറ്റിങ് കോൺഗ്രസ് എം പിയായ മുനിയപ്പയ്ക്കെതിരെ 410 ഏക്കറോളം ഭൂമി അനധികൃതമായി കൈയേറിയെന്ന കേസ് ഇന്ന് പുറത്തു വന്നതും അഴിമതിക്കഥകളുടെ തെളിവാണ്.

കർണാടക സർക്കാർ പല കമ്പനികളുമായി അഴിമതിക്കരാറുകളിൽ ഏർപ്പെടുകയാണ്. സുതാര്യത ഉറപ്പുവരുത്താൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഏർപ്പെട്ട എല്ലാ കരാറുകളുടെയും വിശദാംശങ്ങൾ പുറത്ത് വിടണമെന്നും രാജീവ് ചന്ദ്രശേഖർ എം പി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പണമൊഴുക്കാണ് കർണാടകയിൽ നടക്കുന്നത്. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം പി പറഞ്ഞു.

click me!