ഹിന്ദി പഠിച്ചത് വെറുതെയായി; രാജ്മോഹന്‍ ഉണ്ണിത്താന്‍ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തില്‍

Published : Jun 17, 2019, 04:15 PM IST
ഹിന്ദി പഠിച്ചത് വെറുതെയായി; രാജ്മോഹന്‍ ഉണ്ണിത്താന്‍ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തില്‍

Synopsis

കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനെ ബിജെപി അംഗങ്ങള്‍ ഡെസ്കിലടിച്ച് സ്വാഗതം ചെയ്തിരുന്നു. കേരളത്തില്‍ നിന്നെത്തിയ എം പി ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനായിരുന്നു ബിജെപി എംപിമാരുടെ അഭിനന്ദനം. ഇതാണ് സോണിയ ഗാന്ധിയെ ചൊടിപ്പിച്ചത്. 

ദില്ലി: ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയ കൊടിക്കുന്നില്‍ സുരേഷിന് സോണിയ ഗാന്ധിയുടെ ശകാരം കിട്ടിയതോടെ സത്യപ്രതിജ്ഞ മലയാളത്തിലാക്കി കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. എംപിമാര്‍ക്ക് അവരുടെ സ്വന്തം ഭാഷ ഉപയോഗിച്ചു കൂടേയെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനെ ബിജെപി അംഗങ്ങള്‍ ഡെസ്കിലടിച്ച് സ്വാഗതം ചെയ്തിരുന്നു. കേരളത്തില്‍ നിന്നെത്തിയ എം പി ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനായിരുന്നു ബിജെപി എംപിമാരുടെ അഭിനന്ദനം. ഇതാണ് സോണിയ ഗാന്ധിയെ ചൊടിപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വകാര്യ ദൃശ്യം കാട്ടി ബ്ലാക്മെയിലിങ്, ജീവനൊടുക്കൽ നാടകം; യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും വ്യവസായിയിൽ നിന്ന് തട്ടിയത് 2.77 കോടി
നിൽക്കാൻ പോലും ഇടമില്ല, ട്രെയിനിലേക്ക് എമർജൻസി വിൻഡോയിലൂടെ കയറാൻ ശ്രമിച്ച് ഉദ്യോഗാർത്ഥികൾ, യുപിയിലെ റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക്