കണ്ണന്താനത്തിന്‍റെ സീറ്റിന് സമീപം പുക; രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവച്ചു

Published : Jul 29, 2019, 01:16 PM IST
കണ്ണന്താനത്തിന്‍റെ സീറ്റിന് സമീപം പുക; രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവച്ചു

Synopsis

തന്‍റെ സീറ്റിന് സമീപത്ത്നിന്ന് പുക ഉയരുന്നതായി അല്‍ഫോന്‍സ് കണ്ണന്താനമാണ് ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയത്.


ദില്ലി: മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ സീറ്റിന് സമീപത്ത്നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. ട്രഷറി ബെഞ്ചിന് സമീപത്തെ സീറ്റിലെ വോട്ടിംഗിനും മൈക്കിനും ഉപയോഗിക്കുന്ന കീ ബോര്‍ഡില്‍നിന്നാണ് പുക ഉയര്‍ന്നത്. തന്‍റെ സീറ്റിന് സമീപത്ത്നിന്ന് പുക ഉയരുന്നതായി അല്‍ഫോന്‍സ് കണ്ണന്താനമാണ് ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് കണ്ണന്താനവും മറ്റൊരു അംഗവും മാറിയിരുന്നു. രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് കേടുപാടുകള്‍ തീര്‍ത്ത് 15 മിനിറ്റിന് ശേഷമാണ് സഭ വീണ്ടും ചേര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളമാകെ ആഞ്ഞടിച്ച് തൂഫാൻ തരംഗം; ഇതുവരെ അറസ്റ്റിലായത് 12963 പേര്‍, കേസുകളുടെ എണ്ണം 12013 ആയി
ജിമ്മിന്റെ ഒന്നാം വാർഷികാഘോഷം കലാശിച്ചത് ദുരന്തത്തിൽ; ട്രെയിനർ സഹപ്രവർത്തകരുടെ മർദനമേറ്റ് മരിച്ചു