Rajyasabha Susupension : രാജ്യസഭാംഗങ്ങളുടെ സസ്പെൻഷൻ പിൻവലിപ്പിക്കാൻ പ്രതിപക്ഷം; കൂട്ടായ പ്രതിഷേധം നടത്തും

By Web TeamFirst Published Dec 15, 2021, 6:20 AM IST
Highlights

പുറത്തും കൂട്ടായ പ്രതിഷേധം സംഘടിപ്പിക്കാൻ ഇന്നലെ സോണിയാഗാന്ധി വിളിച്ച ചില പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചു

ദില്ലി: രാജ്യസഭയിലെ എം.പിമാരുടെ സസ്പെഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം തുടരും. രാജ്യസഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാര്‍ടികൾ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ പ്രതിഷേധിച്ച പ്രതിപക്ഷം ഉച്ചക്ക് ശേഷം സഭാനടപടികൾ ബഹിഷ്കരിച്ചിരുന്നു. മല്ലികാര്‍ജ്ജുണ ഖാര്‍ഗെയും ശരത് പവാറും ചേര്‍ന്ന് ഇന്ന് രാജ്യസഭ അദ്ധ്യക്ഷനെ കണ്ട് സസ്പെഷൻ പിൻവലിക്കണം എന്ന് ആവശ്യപ്പെടും. അദ്ധ്യക്ഷൻ ഇതിന് തയ്യാറായില്ലെങ്കിൽ പുറത്തും കൂട്ടായ പ്രതിഷേധം സംഘടിപ്പിക്കാൻ ഇന്നലെ സോണിയാഗാന്ധി വിളിച്ച ചില പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചു. 
 

click me!