
ദില്ലി: തെരഞ്ഞെടുപ്പ് രംഗത്ത് പരിഷ്കരണം കൊണ്ടുവരണം എന്ന ആവശ്യത്തിൽ രാജ്യസഭയിൽ ഇന്ന് ചര്‍ച്ച നടക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് സംബന്ധിച്ച ആക്ഷേപങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം തുടങ്ങി തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച നിരവധി വിഷങ്ങൾ ചർച്ചയിൽ ഉയർന്നുവരും. ആധാർ നിയമഭേദഗതി ബില്ലാണ് ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യുന്നത്. സുപ്രീംകോടതി വിധി അനുസരിച്ചുള്ള ഭേദഗതികൾക്കായാണ് ബില്‍ സര്‍ക്കാര്‍ സഭയില്‍ കൊണ്ടുവരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam