
ബെംഗളൂരു: നടി രാകുൽ പ്രീത് സിംഗിന്‍റെ സഹോദരൻ മയക്ക് മരുന്ന് കേസിൽ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് രാകുലിന്‍റെ സഹോദരൻ അമൻ പ്രീത് സിംഗ് അറസ്റ്റിലായത്. തെലങ്കാന ആന്‍റി നർകോട്ടിക്സ് ബ്യൂറോയും സൈബരാബാദ് പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ ആണ് അമൻ പ്രീത് അറസ്റ്റിലായത്.
മയക്ക് മരുന്ന് വാങ്ങാൻ വന്നപ്പോൾ ആണ് അമൻ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്. അഞ്ച് മയക്ക് മരുന്ന് വിൽപ്പനക്കാരും അമൻ ഉൾപ്പെടെ മയക്ക് മരുന്ന് വാങ്ങാൻ വന്ന ആറ് പേരുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 35 ലക്ഷം രൂപ വില വരുന്ന 200 ഗ്രാം കൊക്കെയ്നും രണ്ട് പാസ്പോർട്ടുകളും രണ്ട് ബൈക്കുകളും 10 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മയക്ക് മരുന്ന് വിതരണക്കാരിൽ രണ്ടു പേർ നൈജീരിയൻ സ്വദേശികളാണ്. കഴിഞ്ഞ വർഷം രാകുൽ പ്രീത് സിങിനെയും മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്തിരുന്നു.ഹിന്ദി, തെലുഗു, തമിഴ്, കന്നട ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് രാകുല്‍ പ്രീത് സിങ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam