ക്ഷണിക്കപ്പെട്ടവർക്കും നിയന്ത്രണങ്ങൾ ബാധകം, രാമക്ഷേത്ര വിഗ്രഹപ്രതിഷ്ഠയ്ക്കെത്തുന്നവർക്ക് ശ്രദ്ധിക്കാൻ ഏറെ

Published : Dec 16, 2023, 08:30 PM IST
ക്ഷണിക്കപ്പെട്ടവർക്കും നിയന്ത്രണങ്ങൾ ബാധകം,  രാമക്ഷേത്ര വിഗ്രഹപ്രതിഷ്ഠയ്ക്കെത്തുന്നവർക്ക് ശ്രദ്ധിക്കാൻ ഏറെ

Synopsis

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 4000 സന്യാസിമാർക്കും 2500-3000 വിശിഷ്ട വ്യക്തികൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ പ്രധാനമന്ത്രിയടക്കം പങ്കെടുക്കുമെന്നാണ് കരുതുന്നത്. 

യോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. 2024 ജനുവരി 22 ന് ഉച്ചയ്ക്ക് 12:45 ഓടെ രാമക്ഷേത്ര ശ്രീകോവിലിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കും. ചടങ്ങില്‍ പങ്കെടുക്കാനുള്ള ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതോടെയാണ് വിഗ്രഹ പ്രതിഷ്ഠ തിയ്യതിയില്‍ സ്ഥിരീകരണമായത്. 

രാം ലല്ല പ്രാൺ പ്രതിഷ്ഠ ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. ഉദ്ഘാടനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഭക്തരെ ഉൾക്കൊള്ളാൻ അയോധ്യയിൽ നിരവധി ടെന്റ് സിറ്റികൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പ്രതിഷ്ഠാ പരിപാടിയുടെ മുന്നോടിയായി, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 4000 സന്യാസിമാർക്കും 2500-3000 വിശിഷ്ട വ്യക്തികൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ പ്രധാനമന്ത്രിയടക്കം പങ്കെടുക്കുമെന്നാണ് കരുതുന്നത്. 

ക്ഷണം ലഭിച്ചവരും ഒരേ മനസോടെ...

ക്ഷേത്ര സമർപ്പണ പരിപാടിയിൽ പ്രവേശിക്കുന്നതിന് ഒരു പ്രത്യേക പ്രോട്ടോക്കോൾ ഉള്ളതായി രാമ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കുന്നു. ക്ഷണക്കത്തിലും ഊ നിർണായക പോയിന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കും സുഗമവും തുല്യമായതുമായ അനുഭവം ഉറപ്പാക്കുന്നതിന്, പങ്കെടുക്കുന്ന എല്ലാവരും, അവരവരുടെ പദവി പരിഗണിക്കാതെ, ഭക്ത്യാദരപൂർവം  ചടങ്ങിനെ സമീപിക്കണമെന്നും കത്തിൽപറുന്നു.

പങ്കെടുക്കുന്നവർക്ക് അസൗകര്യമുണ്ടാക്കുന്നത് ഒഴിവാക്കാൻ പ്രോട്ടോക്കോൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, കത്തിൽ അടിവരയിടുന്നുണ്ട്. ക്ഷണം ലഭിച്ച് എത്തിയവരാണെങ്കിലും പ്രോട്ടോക്കോൾ പ്രകാരമുള്ള പ്രവേശന വ്യവസ്ഥകൾ എല്ലാം പാലിക്കണം. ദർശനസമയത്ത് മൊബൈൽ ഫോണുകളും ക്യാമറകളും അടക്കമുള്ള ഇലക്ട്രോണിക് സാധനങ്ങൾ ക്ഷേത്രപരിസരത്തേക്ക് കൊണ്ടുവരരുതെന്ന് ക്ഷണക്കത്തിൽ അഭ്യർത്ഥിക്കുന്നു.

ക്ഷണക്കത്തിലെ നിർദേശങ്ങൾ

സന്ദർശകർക്ക് മൊബൈൽ ഫോണുകൾ, ക്യാമറകൾ മുതലായ സാമഗ്രികൾ ക്ഷേത്രപരിസരത്തിനകത്ത് കൊണ്ടുവരരുതെന്ന് വ്യക്തമായി നിർദ്ദേശിക്കുന്നു. ചടങ്ങിനെത്തുന്നവർ സന്ദർശന വേളയിൽ ആത്മീയ സന്ദേശം ഉൾക്കൊണ്ടുവേണം പങ്കെടുക്കാൻ.  പ്രവേശനവും ക്രമീകരണങ്ങളും തിരക്കും ഒഴിവാക്കി സുഗമമാക്കാൻ അതിഥികൾ നേരത്തെ എത്തണമെന്നും നിർദേശമുണ്ട്.  ആവശ്യമായ ക്രമീകരണങ്ങൾക്ക് മതിയായ സമയം ഉറപ്പാക്കാൻ ജനുവരി 20-ന് ഉച്ചയ്ക്ക് ശേഷം അയോധ്യയിലെത്തണമെന്നാണ് അഭ്യർത്ഥിക്കുന്നത്. വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ, ആചാരപരമായ വസ്തുക്കൾ കൊണ്ടുവരരുതെന്നും കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്.  

അയോധ്യ രാമക്ഷേത്രത്തിൽ വിശ്വാസികൾക്ക് എന്നുമുതൽ പ്രവേശനം? പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ? ഇക്കാര്യങ്ങൾ അറിയണം

മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും

  • തിരിച്ചറിയൽ: പങ്കെടുക്കുന്നവർ തിരിച്ചറിയൽ ആവശ്യങ്ങൾക്കായി അവരുടെ ആധാർ കാർഡ് കൈവശം വയ്ക്കണം.
  • പ്രവേശനം: രാവിലെ 11 മണി മുതൽ വേദിയിലേക്ക് പ്രവേശനം തുടങ്ങും. ചടങ്ങ് മൂന്ന് മണിക്കൂർ വരെ നീളും
  • ക്ഷണിതാക്കൾക്കൊപ്പം മറ്റ് ആളുകൾ പാടില്ല: ക്ഷണിക്കപ്പെട്ടവരോടൊപ്പം  കുട്ടികളോ, മറ്റാളുകളോ എത്താൻ പാടില്ല.
  • ചടങ്ങിന് ശേഷം ദർശനം: പ്രധാനമന്ത്രി നരേന്ദ്ര മോദി പോയതിനുശേഷം, ക്ഷണിതാക്കൾക്ക് രാംലാലയുടെ വ്യക്തിഗത ദർശനത്തിന് അവസരമുണ്ടാകും.
  • ഡിജിറ്റൽ രജിസ്ട്രേഷൻഛ ഇവന്റിന് മുമ്പ് ക്ഷണിക്കപ്പെട്ടവർക്ക് ഒരു മൊബൈൽ ആപ്പ് ലിങ്ക് ലഭിക്കും, ആപ്പ് ഡൗൺലോഡ് ചെയ്യാനും തടസ്സമില്ലാത്ത പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഫോം പൂർത്തിയാക്കാനും അവര്ർക്ക് സഹായം നൽകും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി