ബലാത്സം​ഗ കേസ്: ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോൻസൺ മാവുങ്കൽ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

Published : Apr 08, 2026, 11:47 AM IST
monson mavunkal

Synopsis

പ്രായപൂർത്തിയതിന് ശേഷം പീഡിപ്പിച്ചതിനാണ് രണ്ടാമത്തെ ബലാത്സംഗ കേസ്. ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നിലവിലെ അപ്പീൽ. മുതിർന്ന അഭിഭാഷകൻ ആദിത്യ സോൻദ്ദി, അഭിഭാഷകൻ വിഷ്ണു പി എന്നിവരാണ് മോൺസണായി ഹാജരായത്.

ദില്ലി: ബലാത്സംഗ കേസിൽ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോൻസൻ മാവുങ്കൽ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കേസിൽ സംസ്ഥാന പൊലീസിൻ്റെ മറുപടി തേടി.വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചിൻ്റെയാണ് നടപടി. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് അപ്പീലിലെ ആവശ്യം. വീട്ടുജോലിക്കാരിയുടെ മകളെ പ്രായപൂർത്തിയാകുന്നതിനു മുൻപ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു എന്ന കേസിൽ എറണാകുളം പോക്സോ കോടതി മോൻസനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രായപൂർത്തിയതിന് ശേഷം പീഡിപ്പിച്ചതിനാണ് രണ്ടാമത്തെ ബലാത്സംഗ കേസ്. ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നിലവിലെ അപ്പീൽ. മുതിർന്ന അഭിഭാഷകൻ ആദിത്യ സോൻദ്ദി, അഭിഭാഷകൻ വിഷ്ണു പി എന്നിവരാണ് മോൺസണായി ഹാജരായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺഗ്രസിന് തിരിച്ചടി, ഗ്യാരന്‍റി പദ്ധതികൾക്ക് തടയിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; കർണാടകയിൽ പുതിയ വിവാദം, ബിജെപിക്കെതിരെ ശിവകുമാർ
അപൂർവങ്ങളിൽ അപൂർവം! ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ പ്രകീർത്തിച്ച് കിം ജോങ് ഉൻ, തെറ്റ് പറ്റിയതിൽ ക്ഷമാപണമെന്ന് ലീ ജെയ് മ്യുങ്