
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ എത്തിയ നാല് യാത്രക്കാരിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണമാലകളും ഇ- സിഗരറ്റും നാല് പുതിയ ഐഫോണുകളും പിടിച്ചു. ചൊവ്വാഴ്ച ക്വാലാലംപൂരിൽ നിന്ന് ചെന്നൈയിലെത്തിയ നാല് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 3,220 ഇ-സിഗരറ്റുകൾ, നാല് ഏറ്റവും പുതിയ ഐഫോണുകൾ, രണ്ട് സ്വർണ്ണ മാലകൾ എന്നിവ പിടിച്ചെടുത്തത്. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നൽകിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മലേഷ്യയിൽ നിന്ന് ചെന്നൈയിൽ വിമാനമിറങ്ങി, ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിന് അകത്താണ് 24 കാരറ്റ് പരിശുദ്ധിയുള്ള രണ്ട് സ്വർണ്ണ മാലകൾ ഒളിപ്പിച്ചിരുന്നത്. യാത്രക്കാരുടെ ബാഗേജുകളിൽ നടത്തിയ പരിശോധനയിൽ വിവിധതരം ഫ്ലേവറിലുള്ള 3,220 ഇ-സിഗരറ്റുകളും നാല് ഐഫോൺ 16 പ്രോയും പിടിച്ചെടുക്കുകയായിരുന്നു. സ്വർണം കടത്തിയ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam