ഗുജറാത്തിൽ കൊവിഡ് രോഗികളെ മതാടിസ്ഥാനത്തിൽ വേർതിരിച്ചെന്ന റിപ്പോർട്ട്; അമേരിക്കയുടെ പ്രസ്താവന തള്ളി ഇന്ത്യ

By Web TeamFirst Published Apr 15, 2020, 11:53 PM IST
Highlights

ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ച, മുസ്ലീ്ം വിഭാഗത്തിലുള്ളവരെ പ്രത്യേകം പാർപ്പിക്കുന്ന എന്ന റിപ്പോർട്ട് ഉദ്ധരിച്ചുള്ള പ്രസ്താവനയാണ് തള്ളിയത്. നടപടിയിൽ ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു യുഎസ് കമ്മീഷന്റെ പ്രസ്താവന. 

ദില്ലി: യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ പ്രസ്താവന തള്ളി ഇന്ത്യ. ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ച, മുസ്ലീ്ം വിഭാഗത്തിലുള്ളവരെ പ്രത്യേകം പാർപ്പിക്കുന്ന എന്ന റിപ്പോർട്ട് ഉദ്ധരിച്ചുള്ള പ്രസ്താവനയാണ് തള്ളിയത്. നടപടിയിൽ ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു യുഎസ് കമ്മീഷന്റെ പ്രസ്താവന. 

USCIRF is concerned with reports of Hindu & Muslim patients separated into separate hospital wards in . Such actions only help to further increase ongoing stigmatization of Muslims in and exacerbate false rumors of Muslims spreading https://t.co/GXigs4w5na

— USCIRF (@USCIRF)

കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് മതത്തിൻറെ നിറം നല്കരുതെന്ന് ഇന്ത്യ പ്രതികരിച്ചു.  മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് കൊവിഡ് ചികിത്സ നിശ്ചയിക്കുന്നത്. ഗുജറാത്ത് സർക്കാർ തള്ളിയ റിപ്പോർട്ടാണ് യുഎസ് കമ്മീഷൻ പ്രചരിപ്പിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

Read Also: ഗുജറാത്തില്‍ കൊവിഡ് രോഗികള്‍ക്ക് മതാടിസ്ഥാനത്തില്‍ വാര്‍ഡ്; നടപടി വിവാദത്തില്‍...

            ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നവരാണ് രാജ്യത്തിന്റെ ശത്രുവെന്ന് പ്രിയങ്ക ഗാന്ധി...

 

click me!