
ബെംഗളുരു: ക്യാംപസ് റിക്രൂട്ട്മെന്‍റിലൂടെ ജോലി ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്ന് സാലറിയുടെ വിഹിതം കോളേജ് ഈടാക്കുന്നതായി ആരോപണം. ബെംഗളുരുവിലെ സ്വകാര്യ കോളേജിനെതിരെയാണ് സമുഹമാധ്യത്തില്‍ വ്യാപക പ്രചാരണം നടക്കുന്നതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്ലേസ്മെന്‍റ് സെല്‍ ഫീ ഇനത്തില്‍ ശമ്പളത്തിന്‍റെ 2.1 ശതമാനം കോളേജിന് നല്‍കണമെന്നാണ് റെഡിറ്റ് ഗ്രൂപ്പില്‍ പര്‍പ്പിള്‍റേജ് എക്സ് എന്നയാള്‍ എഴുതിയത്.
ഈ പോസ്റ്റ് ട്വിറ്ററിലടക്കം ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു. ശമ്പളത്തിന്‍റെ വിഹിതം നല്‍കാത്ത പക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള പിടിച്ചുവയ്ക്കുന്നതടക്കമുള്ള നടപടികളാണ് കോളേജ് സ്വീകരിക്കുന്നതെന്നും ഇത് മൂലം ജോലി ലഭിച്ച സ്ഥാപനത്തില്‍ സമത്ത് ചേരാന്‍ സാധിക്കാത്ത അവസ്ഥ നേരിടുന്നതായുമാണ് വ്യാപകമാവുന്ന ആരോപണം. ഇത് സംബന്ധിയായി കോളേജിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സര്‍ക്കുലര്‍ ഒന്നും നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വാക്കാലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും നിര്‍ബന്ധിക്കുന്നതെന്നുമാണ് ആരോപണം.
സിടിസിയുടെ 2.1 ശതമാനം തുകയാണ് ജോലിയില്‍ ചേരുക പോലും ചെയ്യാത്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജ് നിര്‍ബന്ധിച്ച് വാങ്ങുന്നതെന്നാണ് ആരോപണം. തനിക്ക് മുന്‍പിലുള്ള ബാച്ചിലുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും കോളേജ് ഇത്തരത്തില്‍ പണം വാങ്ങിയെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു.
കൊവിഡ് പ്രതിസന്ധിക്കിടയിലും ലഖ്‌നൗ ഐഐഎമ്മില്‍ ക്യാംപസ് പ്ലേസ്മെന്റ്; ശരാശരി വേതനം 26 ലക്ഷം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം