മെഹ്ബൂബ മുഫ്തിയുടെ മകള്‍ വീട്ടുതടങ്കലില്‍? നിഷേധിച്ച് പൊലീസ്

By Web TeamFirst Published Jan 2, 2020, 6:51 PM IST
Highlights

മുൻ മുഖ്യമന്ത്രിയും ഇൽത്തിജയുടെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ ഖബറിടം സന്ദർശിക്കാനിറങ്ങിയപ്പോഴാണ് വീട്ടുതടങ്കലിലാക്കിയത് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
 

ദില്ലി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി  വീട്ടുതടങ്കലിലായതായി റിപ്പോർട്ട്. മുൻ മുഖ്യമന്ത്രിയും ഇൽത്തിജയുടെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ ഖബറിടം സന്ദർശിക്കാനിറങ്ങിയപ്പോഴാണ് വീട്ടുതടങ്കലിലാക്കിയത് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അനന്ത്നാഗ് ജില്ലയിലുള്ള ഖബറിടം സന്ദര്‍ശിക്കാന്‍ നേരത്തെ അനുമതി തേടിയിരുന്നെന്നാണ് ഇല്‍ത്തിജ പറയുന്നത്. എന്നാൽ വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടു മാത്രമാണ് സന്ദർശനം തടഞ്ഞതെന്നും വീട്ടുതടങ്കലിലാക്കിയിട്ടില്ലെന്നും  എഡിജിപി മുനീർ ഖാൻ പ്രതികരിച്ചു. 

ഇൽത്തിജയ്ക്ക് പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ സുരക്ഷയുണ്ട്. പുറത്തുള്ള സന്ദർശനങ്ങൾക്ക് അതത് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും അനുമതി വേണമെന്നാണ് വ്യവസ്ഥ. ഇൽത്തിജയുടെ മാതാവ് മെഹ്ബൂബ മുഫ്തി ഓഗസ്റ്റ് അഞ്ച് മുതൽ കരുതൽ തടങ്കലിലാണ്. 

click me!