
ജൈസാൽമീർ: രാജ്യം 75-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ഇന്ത്യ സ്വാതന്ത്യം നേടുമ്പോൾ ഇന്ത്യൻ കര- വ്യോമസേനകളുടെ അസാമാന്യമായ പോരാട്ട വീര്യത്തിന് വേദിയായ സ്ഥലമാണ് ഇന്ത്യ, പാക് അതിർത്തിലെ ജൈസാൽമീർ. അതിർത്തി കടന്നെത്തിയ പാക് ടാങ്കറുകളെയും സൈനികരെയും ജൈസാൽമീറിൽ സൈന്യം തകർത്തു തരിപ്പണമാക്കിയതാണ് 1971ലെ ഇന്ത്യൻ യുദ്ധ വിജയത്തിൽ നിർണായകമായത്.
ഇന്ത്യ-പാക് യുദ്ധം നടന്നപ്പോള്‍ ജൈസാൽമീർ ജില്ലയിലെ തനോട്ട് ഗ്രാമത്തിലെ ദേവീ ക്ഷേത്രത്തിലേക്ക് നിരവധി പ്രാവശ്യം ശത്രുസൈന്യം ബോംബ് വർഷിച്ചിരുന്നു. പക്ഷെ ബോംബ് ആക്രമണത്തിലും ക്ഷേത്രത്തിന് ഒരു കേടുപാടും സംഭവിച്ചില്ല. അന്ന് പതിച്ച ബോംബുകള്‍ ഇന്നും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയാണ് ഇവിടം. തനോട്ട് ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തിയിലെ ഈ ഗേറ്റ് വരെ മാത്രമാണ് പ്രത്യേക അനുമതിയുള്ളവർക്കുപോലും എത്താൻ സാധിക്കുക.
ഇന്ത്യ പോസ്റ്റിൽ നിന്നും നോക്കിയാൽ അങ്ങകലെ പാകിസ്ഥാന്‍റെ അതിർത്തി സംരക്ഷണ സേനയുടെ ബിലാൽ പോസ്റ്റുകാണാം. നടന്നും ഒട്ടകത്തിന്‍റ പുറത്തുമായി 24 മണിക്കൂറും പട്രോളിംഗ് ഉണ്ടാകും. ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം ഈ രാജ്യാതിർത്തി ശാന്തമാണ്. നുഴഞ്ഞു കയറ്റങ്ങള്‍ പിന്നീട് റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ അതിർത്തിവേലിയുടെ പതിനഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഗ്രാമവാസികളൊന്നുമില്ല. അതിർത്തിയിലേക്ക് വിശാലമായ റോഡുകള്‍ നിർമ്മിച്ചിട്ടുണ്ട്. അതിർത്തിയിൽ അങ്ങിങ്ങ് ബിഎസ്ഫ് പോസ്റ്റുകളുണ്ട്.
പാകിസ്ഥാനന്‍റെ പഞ്ചാബ്- സിന്ധ് പ്രവശ്യകളുടെ അതിർത്തിയാണ് ഇവിടെ പങ്കിടുന്നത്. ഈ മണലാര്യത്തിൽ കുടിവെള്ളം കിട്ടുക യാണ് ഏറെ പ്രയാസം. 15 കിലോ കിലോമീറ്റിനപ്പുറമുള്ള ഗ്രാമവാസികള്‍ക്ക് മെഡിക്കൽ സൗകര്യവും, കുടിവെള്ളവും എത്തിക്കുന്നതിൽ സഹായം നൽകുന്നതും സൈന്യമാണ്. വനിതാ സേനാംഗങ്ങളുപ്പെടെ പ്രതികൂല കാലവസ്ഥ അതിജീവിച്ച് രാജ്യതിർത്തിയിൽഅതീവ ജാഗ്രതോടെ രാപ്പകൽ തുടരുകയാണ്, രാജ്യത്തെ സുരക്ഷിതമാക്കാൻ.
Read More : പ്രധാനമന്ത്രി ക്ഷണിച്ചു, ഇന്ന് ദില്ലിയിലേക്ക്; അഭിമാന നേട്ടത്തിൽ സെന്‍റ് മേരീസ് യു.പി സ്കൂൾ വിദ്യാർത്ഥികൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam