#Resign Modi പുനസ്ഥാപിച്ചു; ഹാഷ്ടാഗ് നീക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക്

Published : Apr 29, 2021, 10:33 AM ISTUpdated : Apr 29, 2021, 12:43 PM IST
#Resign Modi പുനസ്ഥാപിച്ചു; ഹാഷ്ടാഗ് നീക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക്

Synopsis

പ്രധാനമന്ത്രി രാജിവയ്ക്കൂ എന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ തുടങ്ങിയിരുന്നു. ഫേസ്ബുക്ക് ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകൾ നീക്കി എന്ന ആരോപണത്തിലാണ് വിശദീകരണം.  

ദില്ലി:  റിസൈൻ മോദി ഹാഷ്ടാഗ് പുനസ്ഥാപിച്ചെന്ന് ഫേസ്ബുക്ക്. ഹാഷ്ടാഗ് നീക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഓക്സിജന്‍ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം വ്യാപകമായതിന് പിന്നാലെ 'പ്രധാനമന്ത്രി രാജിവയ്ക്കൂ' എന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ തുടങ്ങിയിരുന്നു. ഫേസ്ബുക്ക് ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകൾ നീക്കി എന്ന ആരോപണത്തിലാണ് ഫേസ്ബുക്കിന്‍റെ വിശദീകരണം.

ഹാഷ്ടാഗ് നീക്കിയത് സംബന്ധിച്ച വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന ലേഖനത്തിലെ വിവരങ്ങള്‍ തെറ്റാണെന്ന് ഐടി മന്ത്രാലയവും വിശദമാക്കി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഹാഷ്ടാഗ് നീക്കിയെന്നായിരുന്നു ലേഖനത്തില്‍ വിശദമാക്കിയിരുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു