''എനിക്കൊപ്പം നാല് ശക്തരായ സ്ത്രീകളുണ്ട്''; വനിതാ ദിനത്തിൽ സന്തോഷമറിയിച്ച് റോബർട്ട് വാദ്ര

Published : Mar 08, 2019, 12:27 PM IST
''എനിക്കൊപ്പം നാല് ശക്തരായ സ്ത്രീകളുണ്ട്''; വനിതാ ദിനത്തിൽ സന്തോഷമറിയിച്ച് റോബർട്ട് വാദ്ര

Synopsis

ഇവരെക്കുറിച്ച് വിശേഷിപ്പിക്കാൻ കഠിനാദ്ധ്വാനം, ധൈര്യം, അനുകമ്പ, ദൃഢനിശ്ചയം എന്നീ വാക്കുകളാണ് വാദ്ര ഉപയോ​ഗിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ചിത്രങ്ങൾക്കൊപ്പമാണ് അദ്ദേഹം തന്റെ കുറിപ്പ് ചേർത്തിരിക്കുന്നത്.  

ദില്ലി: തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തരായ സ്ത്രീകൾക്ക് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസയർപ്പിച്ച് റോബർട്ട് വാദ്ര. അമ്മയും അമ്മായിഅമ്മയും ഭാര്യയും മകളുമാണ് തന്റെ തനിക്ക് ചുറ്റുമുള്ള ശക്തരായ വനിതകളെന്ന് വദ്ര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നു. ഇവരെക്കുറിച്ച് വിശേഷിപ്പിക്കാൻ കഠിനാദ്ധ്വാനം, ധൈര്യം, അനുകമ്പ, ദൃഢനിശ്ചയം എന്നീ വാക്കുകളാണ് വാദ്ര ഉപയോ​ഗിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ചിത്രങ്ങൾക്കൊപ്പമാണ് അദ്ദേഹം തന്റെ കുറിപ്പ് ചേർത്തിരിക്കുന്നത്.

രണ്ട് കുടുംബചിത്രങ്ങളിൽ ഒന്ന് ഭാര്യയുടെ അമ്മയും കോൺ​ഗ്രസ് അധ്യക്ഷയുമായ സോണിയ ​ഗാന്ധി, അമ്മ മൗറീൻ വാദ്ര എന്നിവരാണുള്ളത്. രണ്ടാമത്തെ ഫോട്ടോയിൽ ഭാര്യ പ്രിയങ്ക ​ഗാന്ധിയും മകളുമാണുള്ളത്. ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാദ്ര അടക്കം നാലുപേരുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. കേസിൽ വദ്രയെയും അമ്മയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. താൻ നീതിയിലും സത്യത്തിലും വിശ്വസിക്കുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ വനിതാ ദിനസന്ദേശത്തിനൊപ്പം വദ്രേ കുറിച്ചിരിക്കുന്നത്. 

-ഞാന്‍ ഈ രാജ്യത്തുള്ളതാണ്. രാജ്യത്തെ കൊള്ളയടിച്ചവർ ഇവിടെ നിന്നും പാലായനം ചെയ്തു. എന്താണ് അവര്‍ക്ക് ഇതിലൂടെ ലഭിച്ചത്. ഞാന്‍ ഇപ്പോഴും ഇവിടെ തന്നെ ഉണ്ട്. ഇവിടെ നിന്നും ഒരിക്കലും പോകില്ല. കുറ്റവിമുക്തനായതിന് ശേഷം മാത്രമെ സജീവ രാഷ്ട്രീയത്തിലേക്കുള്ളൂ.’-റോബർട്ട് വാദ്ര പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി