രണ്ട് വാഴപ്പഴത്തിന് 442 രൂപ വില; ഹോട്ടലിന് പണികിട്ടി

Published : Jul 28, 2019, 01:04 PM IST
രണ്ട് വാഴപ്പഴത്തിന് 442 രൂപ വില; ഹോട്ടലിന് പണികിട്ടി

Synopsis

ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ നിന്ന് നടൻ രാഹുല്‍ ബോസ് രണ്ട് പഴം വാങ്ങിച്ചപ്പോള്‍ 442.50 രൂപയാണ് ബില്‍ നല്‍കിയത്. തുടര്‍ന്ന് താരം ബില്‍ സഹിതം ട്വീറ്റ് ചെയ്തപ്പോള്‍ സംഭവം വിവാദമായി.

ചണ്ഡിഗഢ്: നടന്‍ രാഹുല്‍ ബോസിന്‍റെ പക്കല്‍നിന്ന് രണ്ട് വാഴപ്പഴത്തിന് 442.50 രൂപ ഈടാക്കിയ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് വന്‍പിഴ. അമിത വില ഈടാക്കിയതിന് ടാക്സ് അതോറിറ്റി 25,000 രൂപയാണ് പിഴ വിധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചാണ് ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ നിന്ന് നടൻ രാഹുല്‍ ബോസ് രണ്ട് പഴം വാങ്ങിച്ചപ്പോള്‍ 442.50 രൂപയാണ് ബില്‍ നല്‍കിയത്. തുടര്‍ന്ന് താരം ബില്‍ സഹിതം ട്വീറ്റ് ചെയ്തപ്പോള്‍ സംഭവം വിവാദമായി.

ചണ്ഡിഗഡിലെ ഒരു ഹോട്ടലിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രണ്ട് വാഴപ്പഴത്തിന് രാഹുല്‍ ബോസ് ആവശ്യപ്പെട്ടത്. മുറിയിലെത്തുമ്പോഴേക്കും പഴം എത്തി. ഒപ്പം ബില്ലും. ജിഎസ്‍ടി ഉള്‍പ്പടെ 442.50 രൂപയാണ് വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിശ്വസിക്കാനാകുമോയെന്ന അടിക്കുറിപ്പോടെ രാഹുല്‍ ബോസ് തന്നെ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പകുതിവഴിയിൽ നിലച്ച അഭിഷേകാഗ്നി പ്രാർത്ഥന, പ്രശാന്ത് അച്ചന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്
ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം