
ദില്ലി: സീരീസ് നമ്പറില്‍ നക്ഷത്ര ചിഹ്നമുള്ള (*) 500 രൂപ കറന്‍സികള്‍ നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. എന്നാല്‍ ഈ നോട്ടുകള്‍ വ്യാജമാണോ? സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു വൈറല്‍ ഫോര്‍വേഡ് മെസേജാണ് സ്റ്റാര്‍ ചിഹ്നമുള്ള 500 രൂപ നോട്ടുകള്‍ വ്യാജമാണ് എന്ന് പറയുന്നത്. സന്ദേശം ഏറെപ്പേര്‍ ഷെയര്‍ ചെയ്യുന്നുണ്ട് എന്നതിനാല്‍ ഈ മെസേജിന്‍റെ ഫാക്ട് ചെക്ക് നടത്താം.
പ്രചാരണം
വാട്‌സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്ന വിവരങ്ങള്‍ ചുവടെ...
'* മാര്‍ക്കുള്ള 500 രൂപ നോട്ട് വിപണിയില്‍ പ്രചരിക്കുന്നുണ്ട്. ഈ നോട്ടുകള്‍ ഒരു ബാങ്കില്‍ നിന്ന് റിട്ടേണ്‍ ചെയ്യപ്പെട്ടവയാണ്. ഈ 500 രൂപ നോട്ടുകള്‍ വ്യാജമാണ്. ഇന്ന് മാത്രം ഒരു കസ്റ്റമറില്‍ നിന്ന് ഇത്തരം രണ്ടുമൂന്ന് നോട്ടുകള്‍ ലഭിച്ചു. എന്നാല്‍ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടുതന്നെ ഉടന്‍ മടക്കിനല്‍കി. ഇന്ന് രാവിലെ ഒരാള്‍ തന്നതാണ് ഈ നോട്ട് എന്നാണ് കസ്റ്റമര്‍ പറഞ്ഞത്. വ്യാജ കറന്‍സികളുമായി നമുക്ക് ചുറ്റും കറങ്ങിനടക്കുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനാല്‍ ഈ സന്ദേശം മറ്റ് ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കുവെച്ച് നല്‍കുക, സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുക, എല്ലാവരും ജാഗ്രത പാലിക്കുക എന്നുമാണ് വാട്‌സ്ആപ്പ് ഫോര്‍വേഡിലുള്ളത്'.
വസ്തുത
എന്നാല്‍ സീരീസ് നമ്പറില്‍ സ്റ്റാര്‍ ചിഹ്നമുള്ള 500 രൂപ കറന്‍സികളെ പേടിക്കേണ്ട കാര്യമില്ല. ഇത്തരം നോട്ടുകള്‍ നിയമാനുസൃതമായി രാജ്യത്ത് ഉള്ളവ തന്നെയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2016 മുതല്‍ സീരീസ് നമ്പറില്‍ * ചിഹ്നമുള്ള നോട്ടുകള്‍ രാജ്യത്ത് പുറത്തിറക്കുന്നുണ്ട്.
Read more: ഉടനടി 17 ലക്ഷം രൂപ ലോണ്‍, ആരും പിന്നാലെ പോകരുതേ...നടക്കുന്നത് വ്യാജ പ്രചാരണം- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം