അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന്‌ ആര്‍എസ്‌എസ്‌

Published : May 27, 2019, 07:50 PM ISTUpdated : May 27, 2019, 08:00 PM IST
അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന്‌ ആര്‍എസ്‌എസ്‌

Synopsis

അധികം താമസിക്കാതെ തന്നെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

ഉദയ്‌പൂര്‍: അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന്‌ സൂചന നല്‍കി ആര്‍എസ്‌എസ്‌ തലവന്‍ മോഹന്‍ ഭാഗവത്‌. അധികം താമസിക്കാതെ തന്നെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

"രാമക്ഷേത്രനിര്‍മ്മാണം തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്‌. അത്‌ നമ്മുടെ ജോലിയാണ്‌. രാമന്‍ നമ്മളില്‍ ജീവിക്കുന്നു. അതുകൊണ്ട്‌ തന്നെ ഇത്‌ നമ്മള്‍ ചെയ്യേണ്ടതാണ്‌. ഇനി ആ ജോലി മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയാണെങ്കിലും നമ്മുടെ ശ്രദ്ധ അതിലുണ്ടാവണം." രാജസ്ഥാനിലെ ഉദയ്‌പൂരില്‍ സംസാരിക്കവേ മോഹന്‍ ഭാഗവത്‌ പറഞ്ഞതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി വന്‍ ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ്‌ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവന എന്നത്‌ ശ്രദ്ധേയമാണ്‌. ഭരണഘടനയുടെ ചട്ടക്കൂടിനകത്ത്‌ നിന്നുകൊണ്ട്‌ തന്നെ രാമക്ഷേത്രത്തിനുള്ള സാധ്യത ആരായുമെന്നും ക്ഷേത്രനിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ
പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ