'അധികാരമല്ല, ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം'; ആർഎസ്എസ് മേധാവിയുടെ മറുപടി മീററ്റിൽ നടന്ന പരിപാടിയിൽ

Published : Feb 21, 2026, 08:23 AM IST
rss chief mohan bhagwat

Synopsis

രാഷ്ട്രീയ അധികാരമല്ല, മറിച്ച് മുഴുവൻ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുകയാണ് ആർഎസ്എസിൻ്റെ ലക്ഷ്യമെന്ന് മോഹൻ ഭഗവത് മീററ്റിൽ പറഞ്ഞു. ആർഎസ്എസ് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി കായികതാരങ്ങളുമായി സംവദിച്ച അദ്ദേഹം, രാഷ്ട്രനിർമ്മാണത്തിൽ സജീവമാകാൻ ആഹ്വാനം ചെയ്തു

മീററ്റ്: രാഷ്ട്രീയ അധികാരമല്ല ആർഎസ്എസിൻ്റെ ലക്ഷ്യമെന്ന് മോഹൻ ഭഗവത്. മുഴുവൻ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി മീററ്റിൽ 950 ഓളം ദേശീയ - അന്തർദേശീയ കായികതാരങ്ങളുമായി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ ഉന്നമനത്തിനായി സജീവമായി പ്രവർത്തിക്കാൻ കായികതാരങ്ങളോട് അദ്ദേഹം വശ്യപ്പെട്ടു.

ഇന്ത്യ എന്ന ആശയം ഭൂമിശാസ്ത്രപരമായ അതിരുകളിൽ ഒതുങ്ങി നിൽക്കേണ്ടതല്ല. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ബുദ്ധൻ, മഹാവീരൻ, സ്വാമി വിവേകാനന്ദൻ, സ്വാമി ദയാനന്ദ്, മഹാത്മാഗാന്ധിയുടെയും പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളേണ്ടതുണ്ട്. ജാതിയേക്കാൾ നാനാത്വത്തിലെ ഏകത്വത്തെയാണ് ഹിന്ദു എന്നത് കൊണ്ട് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരാധനാ രീതികളും ദേവതകളും വ്യത്യസ്തമായിരിക്കാം, പക്ഷേ സാംസ്കാരിക അടിത്തറ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രനിർമ്മാണം സമൂഹത്തിൻ്റെയാകെ ഉത്തരവാദിത്തമാണ്. സ്പോർട്സ് ആളുകളെ ഒരുമിപ്പിച്ച് നിർത്തുന്ന ശക്തമായ മാധ്യമമാണ്. ആർഎസ്എസിനെ അകത്തുനിന്ന് മനസിലാക്കണം. അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്ത്തിക്കുകയും രാജ്യത്തിനായി നിസ്വാർത്ഥമായി പരിശ്രമിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ പര്യടനം തുടരുന്ന മോഹൻ ഭഗവത് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും രണ്ട് ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആർ‌എസ്‌എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് മീററ്റിൽ സംവാദം സംഘടിപ്പിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിലെ പാചകക്കാരിയുടെ രണ്ടര വയസുകാരൻ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അന്ന് മോദി തുറന്നുവിട്ടു, കേന്ദ്ര സർക്കാറിന്റെ പ്രൊജക്ട് വമ്പൻ സക്സസ്, ​ഗാമിനി രണ്ടാം തവണയും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി!