എയർഹോസ്റ്റസുമാരോട് മോശമായി പെരുമാറിയ രണ്ട് റഷ്യൻ പൗരൻമാരെ ഗോവയിൽ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

Published : Jan 07, 2023, 06:35 PM IST
എയർഹോസ്റ്റസുമാരോട് മോശമായി പെരുമാറിയ രണ്ട് റഷ്യൻ പൗരൻമാരെ ഗോവയിൽ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

Synopsis

ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ഗോ എയർ വിമാനത്തിൽ ഇന്നലെയായിരുന്നു സംഭവം.

ഗോവ: എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് റഷ്യൻ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ഗോ എയർ വിമാനത്തിൽ ഇന്നലെയായിരുന്നു സംഭവം. ഇവർ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമല്ല. വിമാനം പുറപ്പെടുന്നതിന് മുന്നോടിയായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നതിനിടെയാണ് ഇവർ എയർ ഹോസ്റ്റസുമാരോട് അപമര്യാദയായി പെരുമാറിയത്. എയർ ഹോസ്റ്റസുമാരോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇവരുടെ അതിക്രമം മറ്റു യാത്രക്കാർ തടയുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് പേരെയും വിമാനത്തിൽ പുറത്താക്കി. 

PREV
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച