'സ്വാമിയേ ശരണമയ്യപ്പ, ഭക്തജനങ്ങളുടെ ശ്രദ്ധക്ക്'; ശബരിമലയിൽ മുഴങ്ങിക്കേട്ട ശബ്ദമിനിയില്ല, ശ്രീനിവാസ് മരിച്ചു

Published : Jun 13, 2023, 01:35 AM IST
'സ്വാമിയേ ശരണമയ്യപ്പ, ഭക്തജനങ്ങളുടെ ശ്രദ്ധക്ക്'; ശബരിമലയിൽ മുഴങ്ങിക്കേട്ട ശബ്ദമിനിയില്ല, ശ്രീനിവാസ് മരിച്ചു

Synopsis

തിങ്കളാഴ്ച വൈകിട്ട് ബെഗളൂരുവിൽ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.

ബെം​ഗളൂരു: 25 വർഷമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെൻററിൽ വിവിധ ഭാഷകളിൽ അനൗൺസറായിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ബെഗളൂരുവിൽ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ അയ്യപ്പഭക്തർക്ക് വിവരങ്ങൾ കൈമാറിയിരുന്നുത് ശ്രീനിവാസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കും. 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു