ഞങ്ങൾക്കിടിയിൽ ഭിന്നതകളില്ല; ഉമാ‌ഭാരതിയെ കണ്ട് പൊട്ടിക്കരഞ്ഞ് പ്രഗ്യ സിം​ഗ് താക്കൂർ- വീഡിയോ

Published : Apr 29, 2019, 02:43 PM ISTUpdated : Apr 29, 2019, 03:16 PM IST
ഞങ്ങൾക്കിടിയിൽ ഭിന്നതകളില്ല; ഉമാ‌ഭാരതിയെ കണ്ട് പൊട്ടിക്കരഞ്ഞ് പ്രഗ്യ സിം​ഗ് താക്കൂർ- വീഡിയോ

Synopsis

തങ്ങൾക്കിടയിൽ ഭിന്നതകൾ ഇല്ലെന്നും മറിച്ചുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും പ്ര​ഗ്യ സിം​ഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമാഭാരതി പറഞ്ഞു.

ഭോപ്പാൽ: മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതിയെ കണ്ട് വികാരഭരിതയായി സാധ്വി പ്ര​ഗ്യ സിം​ഗ് താക്കൂർ. ഭോപ്പാലിൽ വച്ചാണ് പരിസരം പോലും മറന്ന് പ്രഗ്യ സിം​ഗ്, ഉമാഭാരതിയോടുള്ള സ്‌നേഹം പങ്കുവെച്ചത്.  

ഭോപ്പാൽ മണ്ഡലത്തിൽ എംപിയായിരുന്ന ഉമാഭാരതിക്ക് പകരം പ്ര​ഗ്യ സിം​ഗിന് ബിജെപി ടിക്കറ്റ് നല്‍കുകയായിരുന്നു.  ഇതിനിടെ പ്ര​ഗ്യ സിം​ഗ് മഹതിയായ സന്ന്യാസിയാണെന്നും താൻ വിഡ്ഢിയായ സാധാരണക്കാരിയാണെന്നും ഉമാഭാരതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ഉമാഭാരതിക്ക് പ്ര​ഗ്യ സിം​ഗിനോടുള്ള അസംതൃപ്തിയാണ് വെളിപ്പെടുത്തുന്നതെന്ന വിമർശനങ്ങൾ  വിവിധ ഭാ​ഗങ്ങളിൽ നിന്നും പുറത്തുവന്നു.

ഇതിനുപിന്നാലെയാണ് പ്ര​ഗ്യ സിം​ഗ് ഉമാഭാരതിയെ കാണാനെത്തിയത്. മധുരവും പൂക്കളും നൽകിയാണ് സ്ഥാനാര്‍ത്ഥിയെ ഉമാഭാരതി സ്വാഗതം ചെയ്തത്. തങ്ങൾക്കിടയിൽ ഭിന്നതകൾ ഇല്ലെന്നും മറിച്ചുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും പ്ര​ഗ്യ സിം​ഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമാഭാരതി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം