വന്യജീവി വിദഗ്ധരെ ഞെട്ടിച്ച് സാഷയുടെ മരണം; കാരണം പുറത്ത്, അതീവ ജാഗ്രതയോടെ അധികൃതര്‍

Published : Mar 29, 2023, 11:06 AM ISTUpdated : Mar 29, 2023, 11:12 AM IST
വന്യജീവി വിദഗ്ധരെ ഞെട്ടിച്ച് സാഷയുടെ മരണം; കാരണം പുറത്ത്, അതീവ ജാഗ്രതയോടെ അധികൃതര്‍

Synopsis

സാഷയുടെ ക്രിയാറ്റിനൻ അളവ് 400ന് മുകളിലായിരുന്നുവെന്നും മെഡിക്കൽ സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ക്രിയാറ്റിനൻ അളവ് വർധിച്ചത് കാരണം വൃക്കകളുടെ പ്രവർത്തനം തകരാറിലയതാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ഭോപ്പാൽ: ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒന്നായ സാഷയുടെ മരണ കാരണം മാനസിക സമ്മർദ്ദമെന്ന് വിദ​ഗ്ധർ. കുനോ ദേശീയ ഉദ്യാനത്തിൽ കഴിയുകയായിരുന്ന സാഷ എന്ന ചീറ്റയാണ് കഴിഞ്ഞ ചത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആഫ്രിക്കയിലെ നമിബിയയിൽ നിന്ന് എത്തിട്ട എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്നു സാഷ. ആഫ്രിക്കയിൽ നിന്നെത്തിച്ച എല്ലാ ചീറ്റകളുടെയും ആരോ​ഗ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചു. സാഷയുടെ മരണം വന്യജീവി പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. സാഷയുടെ ജീവൻ രക്ഷിക്കാനായി മുഴുവൻ സമയവും ആരോ​ഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

സാഷയുടെ ക്രിയാറ്റിനൻ അളവ് 400ന് മുകളിലായിരുന്നുവെന്നും മെഡിക്കൽ സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ക്രിയാറ്റിനൻ അളവ് വർധിച്ചത് കാരണം വൃക്കകളുടെ പ്രവർത്തനം തകരാറിലയതാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. മരണത്തിന് മറ്റൊരു കാരണവും കാണാനില്ലെന്നും ഉയർന്ന മാനസിക സമ്മർദ്ദം കാരണമാകാം ക്രിയാറ്റിനൻ ലെവൽ ഉയർന്നതെന്നും സംഘം വിലയിരുത്തി. സാഷയുടെ മരണത്തെ തുടർന്ന് എല്ലാ ചീറ്റകളെയും അൾട്രാസൗണ്ട് പരിശോധനക്ക് വിധേയമാക്കും. പുറമെ, രക്തപരിശോധനയും നടത്തും. 

അതേസമയം, ദക്ഷിണാഫ്രിക്കയിൽ  നിന്ന് പന്ത്രണ്ട് ചീറ്റപ്പുലികളെക്കൂടി ഫെബ്രുവരി 18ന് ഇന്ത്യയിലെത്തിച്ചു. ഇവയെ ഇന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്ക് ഉടന്‍ തുറന്നുവിടും. നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും ചീറ്റകളെ രാജ്യത്ത് കൊണ്ടുവരുന്നത്. കഴിഞ്ഞ മാസമാണ് ചീറ്റകളെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നമീബിയയില്‍ നിന്നും 8 ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ചത്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. കുനോ ദേശീയ പാർക്കിൽ ഇവയ്ക്കായി പ്രത്യേക ക്വാറൻറൈൻ സൗകര്യങ്ങൾ സജ്ജമാക്കിയിരുന്നു. ക്വാറന്‍റൈന്‍ കാലം കഴിയുന്നതോടെയാണ് ഇവയെ പാര്‍ക്കിലേക്ക് തുറന്നുവിടും.   

PREV
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി