ഇത്ര ധൃതി പിടിച്ച് അയോഗ്യനാക്കിയതെന്തിന്? ഇനി കാണാൻ പോകുന്നത് പ്രതിപക്ഷ ഐക്യമെന്ന് ശശി തരൂർ

Published : Mar 24, 2023, 07:52 PM ISTUpdated : Mar 24, 2023, 07:55 PM IST
ഇത്ര ധൃതി പിടിച്ച് അയോഗ്യനാക്കിയതെന്തിന്? ഇനി കാണാൻ പോകുന്നത് പ്രതിപക്ഷ ഐക്യമെന്ന് ശശി തരൂർ

Synopsis

പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കും. ഇതു പോലത്തെ സാഹചര്യത്തിൽ പരസ്പരം സഹായിക്കുമെന്നാണ് കരുതുന്നതെന്നും തരൂർ പറഞ്ഞു. 

തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ് എം പി ശശി തരൂർ. രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങിയാൽ തീരുന്ന കാര്യമെന്നിരിക്കെ ഇത്ര ധൃതി പിടിച്ച് അയോഗ്യനാക്കിയതെന്തിനെന്ന് ശശി തരൂർ ചോദിച്ചു പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഇനി കാണാൻ പോകുന്നത്. സ്റ്റേ കൊടുക്കാതിരിക്കില്ലെന്നാണ് വിശ്വാസം. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കും. ഇതു പോലത്തെ സാഹചര്യത്തിൽ പരസ്പരം സഹായിക്കുമെന്നാണ് കരുതുന്നതെന്നും തരൂർ പറഞ്ഞു. 

Read More : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ രാജ്യവ്യാപക പ്രതിഷേധം, മോദിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ, സംഘർഷം

PREV
Read more Articles on
click me!

Recommended Stories

പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം
സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി