'വാഷ് റൂമിന് പിന്നിലൊളിച്ചു, ഒരാൾ അങ്ങോട്ട് വരുന്നത് കണ്ട് വേലിയും കടന്ന് ഓടി' വിറയൽ മാറാതെ ദൃക്സാക്ഷി

Published : Apr 25, 2025, 01:15 PM IST
'വാഷ് റൂമിന് പിന്നിലൊളിച്ചു, ഒരാൾ അങ്ങോട്ട് വരുന്നത് കണ്ട് വേലിയും കടന്ന് ഓടി' വിറയൽ മാറാതെ ദൃക്സാക്ഷി

Synopsis

'തളര്‍ന്നിരുന്ന സ്ത്രീകളോട് അദ്ദേഹം പറ‍ഞ്ഞു, ജീവിതത്തിൽ ഒരിക്കൽ മാത്രമുള്ള അവസരം' ചന്ദ്രമൗലിയെ കുറിച്ച് സുഹൃത്തുക്കൾ

അമരാവതി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആന്ധ്രാ പ്രദേശ് സ്വദേശിയാണ് യാത്ര പദ്ധതിയിട്ട് നടപ്പാക്കിയതെന്ന് സുഹൃത്തുക്കൾ. വിരമിച്ച ബാങ്ക് ജീവനക്കാരനായ ജെസി ചന്ദ്രമൗലിയാണ് തന്റെ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കളെയും കൂട്ടി കശ്മീരിലെത്തിയത്. ഏപ്രിൽ 18ന് 70 വയസ് തികഞ്ഞ മൗലി പ്രചോദനം നൽകിയാണ് തങ്ങൾ കശ്മീരിലെത്തിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ മൗലിയും ഉണ്ടായിരുന്നു.

പഹൽഗാം പട്ടണത്തിൽ നിന്ന് ആറ് കിലോമീറ്റര്‍ പിന്നിട്ട് വേണം സുന്ദരമായ ബൈസരൻ പുൽമേടിലെത്താൻ. ദുഷ്കരമായ ഭൂപ്രദേശങ്ങളിലൂടെ കന്ന് പൈൻമരങ്ങളും അതിശയ കാഴ്ചയുമുള്ള സ്ഥലമാണിത്. ഞങ്ങൾ ആറ് കുതിരപ്പുറത്താണ് അവിടേക്ക് പോയത്. വഴിയിൽ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകൾ ക്ഷീണിതരായി. അപ്പോൾ ചന്ദ്രമൗലി പറഞ്ഞു, 'ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരമാണ്, പാഴാക്കരുത്" എന്ന്. അത്രയും ഊര്‍ജത്തിൽ അദ്ദേഹം പറഞ്ഞത് കേട്ടാണ് എല്ലാവരും യാത്ര തുടര്‍ന്നത്. 

അവിടെ എത്തയ ഉടൻ എല്ലാവരും വാഷ് റൂമിലേക്ക് പോയി, പുറത്തിറങ്ങിയപ്പോൾ വെടിയൊച്ചെ കേട്ടെങ്കിലും, ആരോ വേട്ട നടത്തുകയാണെന്ന് കരുതി. പിന്നീട് സ്ത്രീകളുടെ നിലവിളി കേട്ടത്. ചിലര്‍ നിലത്ത് വീണ് കിടക്കുന്നതുംകണ്ടു. പിന്നീട് ഒരാൾ ആളുകൾക്ക് നേരെ വെടിയുതിര്‍ക്കുന്നത് കണ്ടുവെന്നും ചന്ദ്രമൗലിയുടം സുഹൃത്തും ദൃക്സാക്ഷിയുമായി ശശിധര്‍ പറഞ്ഞു. ഞങ്ങൾ ആറ് പേരും ബാത്ത്റൂമിന് പിന്നിൽ ഒളിച്ചു. 

അപ്പോഴാണ് ഒരു തീവ്രവാദി അങ്ങോട്ട് നടന്നുവരുന്നത് കണ്ടത്. ഒളിച്ചിരുന്ന സ്ഥലത്ത് വേലി കെട്ടിയതിനാൽ രക്ഷപ്പെടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയിൽ വേലിക്കിടയിൽ ഒരു വിടവ് കണ്ടു. ഓരോരുത്തരായി ആ വിടവിലൂടെ രക്ഷപ്പെട്ടു. ചെറിയ നീരൊഴുക്ക് മുറിച്ച് കടന്ന കുന്നിൻ മുകളിലേക്ക് കയറി. അപ്പോഴും ഒരു ഭീകരൻ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. ഞങ്ങളുടെ അടുത്തെത്തി അയാൾ മുന്ന് നാല് റൗണ്ട് വെടിയുതിര്‍ത്തു. പിന്നീട് അയാൾ സ്ത്രീകളുടെ അടുത്തേക്ക് പോയി. ആര്‍ക്കും ഒന്നും സംഭവിച്ചില്ലെന്ന് കരുതി. ഓടാൻ കഴിഞ്ഞില്ലെന്നും മൗലിക്ക് വെടിയേറ്റെന്നും ഞങ്ങൾ പിന്നീടാണ് തിരിച്ചറിഞ്ഞത്'- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ജീവനോടെയുണ്ടെങ്കിൽ മകൻ കീഴടങ്ങണം,ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല';ഭീകരൻ ആദിലിന്റെ അമ്മ ഷെഹസാദ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി