പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല, ജയലളിതയുടെ ജന്മദിനത്തിൽ പ്രഖ്യാപനം, പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും

Published : Feb 24, 2026, 08:21 PM IST
sasikala

Synopsis

പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. പതാകയിൽ എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുണ്ടാകും

ചെന്നൈ: പുതിയ പാർട്ടി പ്രഖ്യാപിച്ച് ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ജയലളിതയുടെ ജന്മദിനത്തിൽ രാമനാഥപുരത്ത് വെച്ചാണ് പ്രഖ്യാപനം. പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. പതാകയിൽ എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുണ്ടാകും. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന സൂചനയും വന്നിരുന്നു. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ. 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്‌.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു കുടുംബത്തിന് 10000 രൂപ, പ്ലസ്ടു പാസായവർക്ക് 1000! തമിഴ്നാട്ടിൽ വൻ പ്രഖ്യാപനവുമായി അണ്ണാ ഡിഎംകെ
മിണ്ടിയാൽ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തി, മൃതശരീരം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ഡ്രമ്മില്ലിട്ടു; ലക്ക്നൗവില്‍ മകൻ അച്ഛനെ കൊലപ്പെടുത്തി