
ദില്ലി: 2000-ലെ ചെങ്കോട്ട ആക്രമണക്കേസിലെ ലഷ്‌കറെ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖ് തനിക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
രണ്ട് സൈനികർ ഉൾപ്പെടെ മൂന്നുപേര്‍ മരിച്ച ആക്രമണമായിരുന്നു 2000-ലെ ചെങ്കോട്ട ആക്രമണക്കേസ്. ഇലക്ട്രോണിക് രേഖകൾ പരിഗണിക്കണമെന്ന ഹര്‍ജി സ്വീകരിച്ച കോടതി. ഇത് പരിശോധിച്ചപ്പോഴും മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖിന്‍റെ കുറ്റം തെളിഞ്ഞതായി ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
കീഴ്ക്കോടതി ഈ വിഷയത്തില്‍ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി ശരിവയ്ക്കുകയും. പുനഃപരിശോധനാ ഹർജി തള്ളുകയും ചെയ്യുന്നു എന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. 2000 ഡിസംബർ 22 ന് ചെങ്കോട്ടയിൽ പ്രവേശിച്ച ഭീകരന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അന്ന് വെടിവയ്പ്പ് നടത്തിയ ഭീകരില്‍ ഒരാളാണ് മുഹമ്മദ് ആരിഫ്.
പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് അതിഗുരുതര കുറ്റകരമെന്ന് സുപ്രീംകോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam