
ദില്ലി: 2021 ലെ നീറ്റ് പി ജി കൗൺസിലിംഗിൽ (Neet PG Council) മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നീറ്റ് 2021-ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ നികത്തുന്നതിന് പ്രത്യേക കൗൺസിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ നൽകി പരിഗിക്കുമ്പോൾ ആണ് കോടതി രൂക്ഷവിമര്‍ശനം നടത്തിയത്.
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിക്കുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നത് ഡോക്ടർമാരുടെ അഭാവത്തിന് ഇടയാക്കുമെന്നും സീറ്റു ഒഴിഞ്ഞു കിടക്കുന്നത് നികത്തേണ്ട ചുമതല മെഡിക്കൽ കൗണ്‍സിലിംഗ് കമ്മിറ്റിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിൻ്റെ കാരണം സംബന്ധിച്ച് സത്യവാങ്ങ്മൂലം നൽകാൻ കോടതി മെഡിക്കൽ കൗണ്‍സിലിംഗ് കമ്മിറ്റിയോട് നിര്‍ദേശിച്ചു. നിലവിൽ 1456 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ജസ്റ്റിസ് എം ആർ ഷാ, അനിരുന്ധാ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് നിർദ്ദേശം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam