അതിശക്ത മഴ, തമിഴ്നാട്ടിൽ 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, വിമാനയാത്രയും പ്രതിസന്ധിയിൽ

Published : Nov 26, 2024, 10:07 PM ISTUpdated : Nov 27, 2024, 12:47 AM IST
അതിശക്ത മഴ, തമിഴ്നാട്ടിൽ 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, വിമാനയാത്രയും പ്രതിസന്ധിയിൽ

Synopsis

മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെന്നൈ: തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ 8 ജില്ലകളിൽ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പേട്ട്, മയിലാടുതുറൈ,  പുതുചേരിയിലെ കാരയ്ക്കൽ, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ,  തിരുവാരൂർ ജില്ലകളിലാണ് അവധി. മഴ ശക്തമായതോടെ സംസ്ഥാനത്ത് നിന്നുള്ള വിമാനയാത്രയും പ്രതിസന്ധിയിലാണ്. നിരവധി വിമാനങ്ങൾ വൈകുകയോ റദ്ധാക്കുകയോ ചെയ്തിട്ടുണ്ട്.

മഴയെ തുടർന്ന് മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരുന്നു. മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാമേശ്വരത്തും പാമ്പനിലും മൊബൈൽ ഫോൺ നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഡെൽറ്റ ജില്ലകളിലും പുതുച്ചേരിയിലും ശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ‌ റിപ്പോർട്ടുകൾ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തതിപ്രാപിച്ചതിനെ തുടർന്നാണ് മഴ. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 

ബംഗളുരുവിൽ കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മലയാളി; മൃതദേഹത്തിനൊപ്പം 2 ദിവസം കഴിഞ്ഞു, തിരച്ചിൽ തുടരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യ പുകയുന്നു; നിർണായക തീരുമാനവുമായി ഇന്ത്യ, റഷ്യയുമായി കൈകോർക്കും, ലക്ഷ്യം അഞ്ച് പുതിയ S-400 സ്ക്വാഡ്രണുകൾ
ചീറിപ്പാഞ്ഞെത്തി കാർ, വേഗത കുറയ്ക്കാൻ ഉപദേശിച്ച വഴിയാത്രക്കാരുടെ മേലേയ്ക്ക് ആഡംബര കാർ ഓടിച്ച് കയറ്റി യുവാവ്, 22കാരന് ദാരുണാന്ത്യം