വിദ്യാർഥിനിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തി സഹപാഠികൾ, ബാ​ഗിൽ പ്രേമലേഖനവും ഒളിപ്പിച്ചു; ​ഗ്രാമത്തിൽ സംഘർഷം

Published : Aug 01, 2023, 12:47 AM IST
വിദ്യാർഥിനിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തി സഹപാഠികൾ, ബാ​ഗിൽ പ്രേമലേഖനവും ഒളിപ്പിച്ചു; ​ഗ്രാമത്തിൽ സംഘർഷം

Synopsis

വിദ്യാർത്ഥിനിയായ പെൺകുട്ടി വെള്ളിയാഴ്ച ക്ലാസിൽ ബാഗും കുപ്പിയും സൂക്ഷിച്ച്  ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോയി. തിരികെ വന്ന് കുപ്പിയിൽ നിന്ന് കുടിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു.

 ജയ്പൂർ: സ്കൂൾ വിദ്യാർഥിനിയുടെ കുടിവെള്ളക്കുപ്പിയിൽ മൂത്രം കലർത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ ഗ്രാമത്തിൽ സംഘർഷം. സഹപാഠികളായ ആൺകുട്ടികളാണ് പെൺകുട്ടിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തിയത്. പുറമെ, ഇവർ സ്കൂൾ ബാ​ഗിൽ പ്രണയലേഖനവും ഒളിപ്പിച്ചു. തുടർന്ന് ​ഗ്രാമത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രകോപിതരായ ​ഗ്രാമീണർ‌ കുട്ടിയുടെ വീട്ടിൽ കയറാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പൊലീസ് സംഘത്തെ കല്ലെറിയുകയും ചെയ്തു. തുടർന്ന് പോലീസ് ലാത്തി വീശി സമരക്കാരെ ഓടിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചു. 

സർക്കാർ സീനിയർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി വെള്ളിയാഴ്ച ക്ലാസിൽ ബാഗും കുപ്പിയും സൂക്ഷിച്ച്  ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോയി. തിരികെ വന്ന് കുപ്പിയിൽ നിന്ന് കുടിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. ചില ആൺകുട്ടികൾ വെള്ളത്തിൽ മൂത്രം കലർത്തിയതായി പെൺകുട്ടി പരാതിപ്പെട്ടു. അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് വ്യക്തമായതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ഘൻശ്യാം ശർമ്മ പറഞ്ഞു. തുടർന്ന് പെൺകുട്ടി പ്രിൻസിപ്പലിനോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാ രോപിച്ച് ഗ്രാമവാസികൾ രം​ഗത്തെത്തി.

തഹസിൽദാർ, ലുഹാരിയ പൊലീസ്, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരോടും നാട്ടുകാർ വിഷയം ഉന്നയിച്ചു. എന്നാൽ, ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഗ്രാമവാസികൾ ആരോപിതരായ ആൺകുട്ടികളുടെ വീടുകളിൽ കയറി കല്ലെറിയാൻ തുടങ്ങി. പെൺകുട്ടി ഇതുവരെ പൊലീസിൽ ഔദ്യോ​ഗികമായി പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. നാശനഷ്ടം വരുത്തിയവർക്കെതിരെ  നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം