സമുദ്രത്തിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു: നാല് ഇന്ത്യൻ നഗരങ്ങൾ അപകട സാധ്യതാ പട്ടികയിൽ

By Web TeamFirst Published Sep 26, 2019, 6:20 PM IST
Highlights
  • ഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റേതാണ് റിപ്പോർട്ട്
  • ലോകത്താകമാനം 45 നഗരങ്ങളെയാണ് അപകടകരമായ പട്ടികയിൽ പെടുത്തിയത്. ഇതിൽ നാലെണ്ണം ഇന്ത്യയിൽ നിന്നുള്ളതാണ്
  • ഹിമാലയത്തിലെ മഞ്ഞുരുകൽ മൂലം ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങൾ കടുതൽ ജലദൗർലഭ്യത്തിലേക്ക് നീങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു

ദില്ലി: ഹിമാലയത്തിലെ മഞ്ഞുരുകലിനെ തുടർന്ന് സമുദ്രത്തിലെ ജലനിരപ്പിലുണ്ടാകുന്ന ഉയർച്ച നാല് ഇന്ത്യൻ നഗരങ്ങൾക്ക് ഭീഷണി. കൊൽക്കത്ത, മുംബൈ, സൂറത്ത്, ചെന്നൈ നഗരങ്ങൾ അപകടാവസ്ഥയിലാണെന്ന് ഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചാണ് കണ്ടെത്തിയിരിക്കുന്നത്. 

ഹിമാലയത്തിലെ മഞ്ഞുരുകൽ മൂലം ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങൾ കടുതൽ ജലദൗർലഭ്യത്തിലേക്ക് നീങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2100 ഓടെ കടൽനിരപ്പ് ഒരു മീറ്റർ ഉയരുമെന്നാണ് കണ്ടെത്തൽ. ഇത് ലോകത്തെ 1.4 ബില്യൺ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും.

ലോകത്താകമാനം 45 നഗരങ്ങളെയാണ് അപകടകരമായ പട്ടികയിൽ പെടുത്തിയത്. ഇതിൽ നാലെണ്ണം ഇന്ത്യയിൽ നിന്നുള്ളതാണ്. ഇവിടങ്ങളിൽ 50 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നാൽ തന്നെ വെള്ളപ്പൊക്കെ ഉണ്ടാവുമെന്നാണ് റിപ്പോർട്ട് സമർത്ഥിക്കുന്നത്.

ആഗോളതാപനം കൂടുതൽ ശക്തമായി നിയന്ത്രിക്കേണ്ടതിന്റെ ആഗോള പ്രാധാന്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഏഴായിരത്തോളം ഗവേഷണ പ്രബന്ധങ്ങൾ പരിഗണിച്ചാണ് ഐപിസിസി റിപ്പോർട്ട് തയ്യാറാക്കിയത്.  ഇരുപതാം നൂറ്റാണ്ടിൽ ആഗോളതലത്തിൽ 15 സെന്റീമീറ്ററാണ് ജലനിരപ്പ് ഉയർന്നത്. 

click me!