അമൃത്പാൽസിങിനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; ദില്ലിയിലും അന്വേഷണം ആരംഭിച്ചു

Published : Mar 25, 2023, 09:45 AM IST
അമൃത്പാൽസിങിനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; ദില്ലിയിലും അന്വേഷണം ആരംഭിച്ചു

Synopsis

അവസാനമായി ഹരിയാനയിലെ കുരുക്ഷേത്രയിൽ അമൃത്പാൽ താമസിച്ചിരുന്നു എന്ന വിവരമാണ് പോലീസിന് ഉള്ളത്.

ദില്ലി: പഞ്ചാബിലെ വിഘടനാവദി നേതാവ് അമൃത് പാൽ സിങ്ങിനായി ദില്ലിയിലും തെരച്ചിൽ ആരംഭിച്ചു. പഞ്ചാബ് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലിയിലും തെരച്ചിൽ നടത്തുന്നത്. അമൃത് പാൽ സിങ്ങിന്റെ അനുയായികളിൽ ഒരാളെ ഇന്നലെ ദില്ലിയിൽ വച്ച് പിടികൂടിയിരുന്നു. അമിത് സിംഗ് എന്നയാളെയാണ് തിലക് വിഹാറിൽ വച്ച് പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി അമൃത്പാൽസിങ്ങിനായി പഞ്ചാബ് പൊലീസ് തെരച്ചിൽ തുടരുകയാണ്. അവസാനമായി ഹരിയാനയിലെ കുരുക്ഷേത്രയിൽ അമൃത്പാൽ താമസിച്ചിരുന്നു എന്ന വിവരമാണ് പോലീസിന് ഉള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡിലും മറ്റ് അതിർത്തി മേഖലകളിലും നിരീക്ഷണം തുടരുന്നുണ്ട്. 

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ