രഹസ്യവിവരങ്ങള്‍ പാകിസ്ഥാന്‍ യുവതിക്ക് കൈമാറി; സൈനികന്‍ അറസ്റ്റില്‍

Published : Nov 15, 2021, 09:55 PM ISTUpdated : Nov 15, 2021, 10:02 PM IST
രഹസ്യവിവരങ്ങള്‍ പാകിസ്ഥാന്‍ യുവതിക്ക് കൈമാറി; സൈനികന്‍ അറസ്റ്റില്‍

Synopsis

ഐഎസ്‌ഐ ഏജന്‍റായ യുവതിക്കാണ് ഗണേഷ് പ്രസാദ് വിവരം കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. ഹണിട്രാപ്പില്‍പ്പെടുത്തി സൈനികനില്‍ നിന്ന് യുവതി വിവരമെടുക്കുകയായിരുന്നുവെന്നാണ് സൂചന.  

പട്‌ന: ബിഹാറില്‍ ചാരവൃത്തിക്ക് സൈനിക (soldier) ഉദ്യോഗസ്ഥനെ അറസ്റ്റ് (Arrest) ചെയ്തു. ഗണേഷ് പ്രസാദ് എന്ന സൈനികനെ ബിഹാര്‍ പൊലീസിലെ (Bihar Police) എടിഎസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ രഹസ്യവിവരങ്ങള്‍ പാകിസ്ഥാന്‍ സ്വദേശിക്ക് കൈമാറിയതായി ഇയാള്‍ സമ്മതിച്ചു. ഐഎസ്‌ഐ ഏജന്‍റായ യുവതിക്കാണ് ഗണേഷ് പ്രസാദ് വിവരം കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. ഹണിട്രാപ്പില്‍പ്പെടുത്തി സൈനികനില്‍ നിന്ന് യുവതി വിവരമെടുക്കുകയായിരുന്നുവെന്നാണ് സൂചന. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗണേഷ് പ്രസാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ബിഹാര്‍ പൊലീസ് വ്യക്തമാക്കി. 

ആര്‍മിയിലെ മെഡിക്കല്‍ ഓഫിസര്‍ എന്ന വ്യാജേനയാണ് യുവതി ഇയാളുമായി സൗഹൃദം സ്ഥാപിച്ചത്. സൈനികന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു് ഫോറന്‍സിക് സംഘത്തിന് കൈമാറി. ഇയാള്‍ എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നറിയുന്നതിന്റെ ഭാഗമായാണ് ഫോണ്‍ പിടിച്ചെടുത്തത്. 

വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ ഭാര്യവീട്ടുകാർ മർദ്ദിച്ചു, പരാതി
 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ