
ബെംഗളുരു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് ഇടയിൽ സുരക്ഷാ വീഴ്ച. കർണാടക ദാവനഗരെയിൽ റോഡ് ഷോയ്ക്കിടെ ഒരാൾ പ്രധാനമന്ത്രിയുടെ കോൺവോയ്‌ക്ക് സമീപത്തേക്ക് ഓടി എത്താൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നീക്കി. മുമ്പ് ഹുബ്ബള്ളിയിൽ നടന്ന റാലിക്കിടയിലും ഒരു കുട്ടി മോദിയുടെ വാഹനവ്യൂഹത്തിന് സമീപത്തേയ്ക്ക്, ഓടി എത്താൻ ശ്രമിച്ചിരുന്നു.
Read More : മോദിയുടെ താമര വിരിയും, കർണാടകയിൽ ജനങ്ങൾ കോൺഗ്രസിന് നൽകുന്ന മറുപടിയാണതെന്ന് പ്രധാനമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam