Rohini Court : ദില്ലിയിൽ വീണ്ടും സുരക്ഷാ വീഴ്ച; രോഹിണി കോടതിക്കുള്ളിൽ സ്ഫോടനം

By Web TeamFirst Published Dec 9, 2021, 12:41 PM IST
Highlights

തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോടതി നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. 
 

ദില്ലി: ദില്ലി (Delhi) രോഹിണി കോടതിക്കുള്ളിൽ (Rohini Court)  സ്ഫോടനം (Blast)  ഉണ്ടായി. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോടതി മുറിയിലുണ്ടായിരുന്ന ബാഗിനുള്ളിലെ ലാപ്ടോപ് പൊട്ടിയതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടതി നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. 

ഇക്കഴിഞ്ഞ സെപ്തംബറിൽ രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേർക്ക് വെടിയേറ്റു

നോർത്ത് ദില്ലിയിലെ രോഹിണി ജില്ലാ കോടതിയിലെ രണ്ടാം നിലയിലെ 207-ാം നമ്പർ മുറിയിലാണ് രാജ്യത്തെ ഞെട്ടിച്ച വെടിവെപ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദർ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേർ കോടതിമുറിയിൽ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗോഗിക്ക് നേരെ ഗുണ്ടാസംഘം വെടിവച്ചതിന് പിന്നാലെ ഇയാൾക്ക് അകമ്പടി നൽകാനെത്തിയ സെപ്ഷ്യൽ സെല്ലിൻ്റെ നോർത്തൺ റേഞ്ച് ഓഫീസർമാരായ ഹെഡ് കോൺസ്റ്റബിൾ കുൽദീപ്, ഹെഡ് കോൺസ്റ്റബിൾ സന്ദീപ്, കോൺസ്റ്റബിൾ രോഹിത്ത് എന്നിവർ ചേർന്ന് രണ്ട് അക്രമികളേയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. (കൂടുതൽ വായിക്കാം..)

Read Also: പത്തു വര്‍ഷത്തെ കുടിപ്പിക, തുടക്കം കോളേജ് പഠനകാലത്ത്; രോഹിണി വെടിവെപ്പിന് പിന്നിലെ ഗ്യാങ്ങ് വാറിന്‍റെ കഥ

click me!