സച്ചിനെ പരിഹസിച്ചു, അയല്‍വാസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സീമ ഹൈദര്‍

Published : Aug 15, 2023, 01:52 PM IST
സച്ചിനെ പരിഹസിച്ചു, അയല്‍വാസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സീമ ഹൈദര്‍

Synopsis

മിതിലേഷ് ഭാട്ടി എന്ന അയല്‍ക്കാരിയാണ് സച്ചിനെ ചീവീടിനോട് ഉപമിച്ച് പരിഹസിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

ദില്ലി: അയല്‍വാസിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി പബ്ജി പ്രണയ നായിക സീമ ഹൈദർ. ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ പരിചയപ്പെട്ട പങ്കാളി സച്ചിനെ പരിഹസിച്ച അയല്‍വാസിയായ യുവതിക്കെതിരെയാണ് മാനനഷ്ട കേസ് നല്‍കാന്‍ സീമ ഒരുങ്ങുന്നത്. മിതിലേഷ് ഭാട്ടി എന്ന അയല്‍ക്കാരിയാണ് സച്ചിനെ ചീവീടിനോട് ഉപമിച്ച് പരിഹസിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഒരാളെ അയാളുടെ നിറത്തിന്‍റെയും ശാരീരിക അവസ്ഥകളുടേയും പേരില്‍ പരിഹസിക്കുന്നത് സഹിക്കാന്‍ കഴിയുന്ന ഒന്നല്ല. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാജ്യത്താണ് നാമുള്ളതെന്നും സീമ ഹൈദറുടെ അഭിഭാഷകന്‍ എ പി സിംഗ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. സച്ചിനില്‍ പ്രത്യേകതകള്‍ ഒന്നുമില്ലെന്നും ചീവീട് പോലെയാണ് യുവാവെന്നും അയല്‍ക്കാരി പരിഹസിച്ചത്.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നാണ് കാമുകനെ തേടി സീമാ ഹൈദർ ഇന്ത്യയിലെത്തിയത്. 2019ൽ ഓൺലൈൻ ഗെയിം പബ്ജിയിലൂടെയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. മെയ് 13 ന് നേപ്പാള്‍ വഴി ബസിൽ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണയുമായി താൻ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നും നേരത്തെ രാഷ്ട്രപതിക്ക് നല്‍കിയ ഹർജിയിൽ സീമാ ഹൈദർ പറഞ്ഞിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തിൽ വച്ച് താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ അവകാശപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യയെ കൈവിടുന്നോ ഇന്ത്യ? യുഎസ്, വെനിസ്വലേൻ ക്രൂഡ് ഓയിൽ വാങ്ങാൻ റിഫൈനർമാർക്ക് കേന്ദ്രത്തിന്‍റെ നിർദേശമെന്ന് റിപ്പോർട്ട്
പാൽ വാങ്ങാനായി പൊലീസുകാരനായ അച്ഛനൊപ്പം ബൈക്കിൽ പോയി, സ്കൂൾ ബസിന് മുന്നിൽ ചതഞ്ഞരഞ്ഞ് കുരുന്നുകൾ