
ചണ്ഡിഗഡ്: മുതിർന്ന കരസേന ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ബ്രിഗേഡിയർ എജെഎസ് ഭെൽ അന്തരിച്ചു. 1962, 1965, 1971 എന്നീ വർഷങ്ങളിൽ ഇന്ത്യയ്ക്കായി യുദ്ധത്തിൽ സേവനമനുഷ്ടിച്ചിരുന്നു. ചൈനയുമായുളള 1962 ലെ യുദ്ധത്തിൽ പങ്കെടുക്കുന്നതിനിടെ യുദ്ധത്തടവുകാരനായി പിടിയിലാവുകയും ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഒരു വർഷത്തിനു ശേഷമാണ് വിട്ടയച്ചത്.
1995 ൽ എൻസിസിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായാണ് വിരമിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ചണ്ഡിഗഡിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം