
ദില്ലി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മഹാരാഷ്ട്രയിൽ പര്യടനം തുടരവെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പദ്മാകർ വാൽവി ബിജെപിയിൽ ചേർന്നു. മുംബൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻ കുലേ, രാജ്യസഭ എംപി അശോക് ചവാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി അംഗത്വം എടുത്തത്. വടക്കൻ മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിലെ കോൺഗ്രസിന്റെ പ്രബലനായ നേതാവാണ് വാൽവി. മിലിന്ദ് ദിയോറ, ബാബ സിദ്ധിഖി, അശോക് ചവാൻ എന്നിവർക്ക് ശേഷം സംസ്ഥാനത്ത് പാർട്ടി വിടുന്ന പ്രമുഖ നേതാവാണ് പദ്മാകർ വാൽവി. ഇന്നലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി നന്ദൂർബറിൽ രാഹുൽ ഗാന്ധി പൊതുസമ്മേളനം നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam