മാരൻ സഹോദരൻമാർക്ക് തിരിച്ചടി: അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ കുറ്റങ്ങൾ റദ്ദാക്കണമെന്ന ഹർജി തള്ളി

By Web TeamFirst Published Mar 20, 2019, 2:21 PM IST
Highlights

ബിസിനസ് ആവശ്യങ്ങൾക്കായി വാർത്താവിതരണ മന്ത്രാലയത്തിലെ സ്വാധീനം ദുരുപയോഗിച്ച് ദയാനിനിധി മാരനും, കലാനിധി മാരനും ചേർന്ന് വസതിയിൽ സ്വകാര്യ ടെലിഫോൺ എക്സ്ചേഞ്ച് തന്നെ സ്ഥാപിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തൽ. 

ചെന്നൈ: അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ മാരൻ സഹോദരൻമാർക്ക് തിരിച്ചടി. സിബിഐ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സിബിഐ പ്രത്യേക കോടതിയിലെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ബിസിനസ് ആവശ്യങ്ങൾക്കായി വാർത്താവിതരണ മന്ത്രാലയത്തിലെ സ്വാധീനം ദുരുപയോഗിച്ച് ദയാനിനിധി മാരനും, കലാനിധി മാരനും ചേർന്ന് വസതിയിൽ സ്വകാര്യ ടെലിഫോൺ എക്സ്ചേഞ്ച് തന്നെ സ്ഥാപിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തൽ. ചെന്നൈ സെൻട്രലിലെ ഡിഎംകെ സ്ഥാനാർത്ഥിയാണ് ദയാനിധി മാരൻ.

click me!