ശ്മശാനത്തിൽ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച് വിൽക്കുന്ന സംഘം യുപിയിൽ പിടിയിൽ

Published : May 10, 2021, 10:42 AM IST
ശ്മശാനത്തിൽ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച് വിൽക്കുന്ന സംഘം യുപിയിൽ പിടിയിൽ

Synopsis

 പ്രതികളിൽ നിന്ന് 520 ബെഡ്ഷീറ്റുകൾ, 127 കു‍ർത്തകൾ, 52 വെള്ള സാരികൾ, മറ്റ് വസ്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.   

ലക്നൗ: ഉത്തർപ്രദേശിലെ ബാഘ്പത്തിലെ ശ്മശാനത്തിൽ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച ഏഴ് പേർ പിടിയിൽ. രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുപിയിൽ നിന്ന് ഇത്തരമൊരു വാ‍ർത്ത പുറത്തുവരുന്നത്. 

മൃതദേഹം പൊതിഞ്ഞു വയ്ക്കുന്ന ബെഡ്ഷീറ്റ്, സാരി അടക്കമുള്ള  തുണികളാണ് മോഷ്ടിച്ചത്. പ്രതികളിൽ നിന്ന് 520 ബെഡ്ഷീറ്റുകൾ, 127 കു‍ർത്തകൾ, 52 വെള്ള സാരികൾ, മറ്റ് വസ്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. 

ഇവ കഴുകി, ഉണക്കി, ഇസ്തിരിയിട്ട് ​ഗ്വാളിയോർ കമ്പനിയുടെ പേരിൽ വീണ്ടും വിൽക്കുകയാണ് ഇവർ ചെയ്യുന്നത്. ഒരു ദിവസത്തെ മോഷണത്തിന് ഇവർക്ക് ചില കട ഉടമകൾ നൽകുന്നത് 300 രൂപയാണ്. ഇത്തരത്തിൽ ഇവരെ ഉപയോ​ഗിക്കുന്ന കട ഉടമകളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ