
ദുബായ്: പാക് ക്രിക്കറ്റ് താരങ്ങൾ മലയാളികളുടെ വേദിയിൽ എത്തിയ സംഭവത്തിൽ വിശദീകരണവുമായി ദുബായിലെ സംഘടകർ. അതേസഥലത്ത് മറ്റൊരു പരിപാടിക്ക് എത്തിയ താരങ്ങൾ ക്ഷണിക്കാതെ അപ്രതീക്ഷിതമായി തങ്ങളുടെ പരിപാടിയിലേക്ക് വന്നു കയറി എന്നാണ് കൊച്ചിൻ യൂണിവേഴ്സിറ്റി അലുംനി അസോസിയേഷൻ uae ഇറക്കിയിരിക്കുന്ന പ്രസ്താവന. പെട്ടെന്നുള്ള വരവായതിനാൽ തടയാൻ കഴിഞ്ഞില്ലെന്നും പ്രസ്താവനയിൽ ഉണ്ട്.
തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ആശയക്കുഴപ്പത്തിനും, ആർക്കെങ്കിലും വേദനിച്ചെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നുവെന്നും സംഘാടകർ വ്യക്തമാക്കി. താരങ്ങളെ തങ്ങൾ ക്ഷണിച്ചതല്ല എന്ന് പ്രോഗ്രാം അജണ്ട നോക്കിയാൽ മനസിലാകുമെന്നും കൂട്ടായ്മ അറിയിച്ചു. ദുബായ് പാകിസ്ഥാൻ അസോസിയേഷൻ ഓഡിറ്ററിയത്തിൽ ആയിരുന്നു പരിപാടി. പഹൽഗം സംഭവത്തിലും ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യയ്ക്ക് എതിരെ പ്രചരണം നയിച്ച ഷാഹിദ് അഫ്രിദി മലയാളികളുടെ വേദിയിൽ എത്തിയതിൽ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയര്‍ന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam