
ദില്ലി: അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള അമ്പതോളം സാംസ്ക്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ ശശി തരൂർ എംപി. അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി.
വിയോജിക്കാനുള്ള അവകാശം സംരക്ഷിക്കണം എന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയതാണെന്ന് തരൂർ കത്തിൽ ചൂണ്ടിക്കാട്ടി. ഇതേ മാതൃകയിൽ എല്ലാവരും പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു. അതേസമയം, ആൾക്കൂട്ട ആക്രമണം എന്നത് പാശ്ചാത്യനിർമ്മിതിയെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. ഇന്ത്യയെ അധിക്ഷേപിക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു.
ആള്‍ക്കൂട്ട കൊലയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാംബനഗല്‍, രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അപര്‍ണസെന്‍, രേവതി തുടങ്ങി അന്‍പത് പ്രമുഖര്‍ക്കെതിരെയാണ് ബീഹാര്‍ മുസഫര്‍പൂരിലെ സദര്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരിക്കുന്നത്. ഈ നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനനങ്ങളും ഉയര്‍ന്നിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തുടങ്ങി നിരവധി പ്രമുഖർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam