മഹുവ മൊയ്ത്രയെ പിന്തുണച്ച് ശശി തരൂർ: 'സ്വാതന്ത്ര്യ ദിനത്തിൽ ഇത്തരം ജനാധിപത്യവിരുദ്ധ നടപടി പാടില്ലായിരുന്നു'

Published : Aug 15, 2026, 10:16 PM IST
Shashi Tharoor, Mahua Moitra

Synopsis

തൃണമൂൽ എം.പി മഹുവാ മൊയ്ത്രയെ നാദിയയിലെ സർക്കാർ സർക്യൂട്ട് ഹൗസിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തി. സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി മൊയ്ത്ര ലോക്‌സഭ സ്പീക്കർക്ക് കത്തയച്ചപ്പോൾ, ഒരു വനിതാ ജനപ്രതിനിധിയെ വേട്ടയാടുകയാണെന്ന് തരൂർ ആരോപിച്ചു.

ദില്ലി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്രയെ നാദിയയിലെ സർക്കാർ സർക്യൂട്ട് ഹൗസിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ രംഗത്തെത്തി. മൊയ്ത്രയ്‌ക്കെതിരെ ജനക്കൂട്ടം പ്രതിഷേധവുമായി നിൽക്കുമ്പോൾ അവരെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനാണെന്നും താമസസ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയല്ല വേണ്ടതെന്നും തരൂർ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലുള്ള സർക്യൂട്ട് ഹൗസിൽ താമസിക്കുമ്പോഴാണ് അടിയന്തരമായി മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിൽ നിന്ന് മൊയ്ത്രയ്ക്ക് നിർദ്ദേശം ലഭിച്ചത്. എന്നാൽ തനിക്ക് റൂം മുൻകൂട്ടി അനുവദിച്ചിരുന്നതാണെന്നും "മുകളിൽ നിന്നുള്ള ഉത്തരവ്" എന്ന് പറഞ്ഞാണ് രാത്രിയിൽ ഒഴിയാൻ നിർബന്ധിച്ചതെന്നും മഹുവാ മൊയ്ത്ര ആരോപിച്ചു. സർക്യൂട്ട് ഹൗസിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധമുയർത്തിയതായും അവർ വ്യക്തമാക്കി. തുടർന്ന് തനിക്കുണ്ടായ പീഡനത്തിലും സുരക്ഷാവീഴ്ചയിലും ഇടപടണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭ സ്പീക്കർ ഓം ബിർളയ്ക്ക് മഹുവാ മൊയ്ത്ര കത്തയച്ചു.

വനിതാ ജനപ്രതിനിധികളുടെ അന്തസ്സ് സംരക്ഷിക്കാൻ സ്പീക്കറുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട അവർ, വിഷയം കോടതിയിലേക്ക് കൊണ്ടുപോകുമെന്നും മുന്നറിയിപ്പ് നൽകി. ഈ സംഭവത്തിൽ പ്രതികരിച്ച ശശി തരൂർ, അഭിപ്രായവ്യത്യാസത്തിൻ്റെ പേരിൽ ഒരു വനിതാ ജനപ്രതിനിധിയെ വേട്ടയാടുമ്പോൾ എല്ലാ ജനാധിപത്യവാദികളും മൊയ്ത്രയ്ക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തിൽ തന്നെ ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികൾ ഉണ്ടാകാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മകളുമൊത്ത് സെൽഫിയെടുക്കാനെന്ന വ്യാജേന പാലത്തിൽ വണ്ടി നിർത്തി; ഒരു വയസുകാരിയെ യമുനാനദിയിലേക്ക് എറിഞ്ഞ് പിതാവ്, തെരച്ചിൽ തുടരുന്നു
മുഖ്യമന്ത്രി വിജയ്‍യുടെ അമ്മക്കെതിരെ അധിക്ഷേപ പരാമർശം; വിശദീകരണവുമായി നൈനാർ നാ​ഗേന്ദ്രൻ