
ദില്ലി: താൻ ഇപ്പോൾ ലണ്ടനിൽ എത്തിയതേ ഉള്ളൂവെന്നും എയർ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയെന്നും ശശി തരൂർ എംപി. ദില്ലി വിമാനത്താവളത്തിൽ നിന്നാണ് താൻ ലണ്ടനിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്. തന്റെ ഹൃദയം ദുരന്തബാധിതർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും തരൂർ ട്വീറ്റ് ചെയ്തു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തരൂരിന്‍റെ ട്വീറ്റ്.
അഹമ്മദാബാദ് വിമാനാപകടത്തിൽ ഇതുവരെ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 1.38നായിരുന്നു അപകടം. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേർക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ 5 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു. രണ്ട് മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം 294 പേർ അപകടത്തിൽ മരിച്ചുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 53 പ്രദേശവാസികൾ മരിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ റെയിഞ്ച് ഐജി നിധി ചൗധരിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam