ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനം തടഞ്ഞ് ഗുണ്ടാ നേതാവിനെ വെടിവെച്ചുകൊന്നു

Published : Jul 12, 2023, 02:29 PM IST
ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനം തടഞ്ഞ് ഗുണ്ടാ നേതാവിനെ വെടിവെച്ചുകൊന്നു

Synopsis

വിചാരണയ്ക്കായി പ്രതികളെയും കൊണ്ട് പോവുകയായിരുന്ന പൊലീസ് വാഹനം ദേശീയ പാതയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം തടഞ്ഞിട്ട ശേഷമാണ് പൊലീസുകാരുടെ മുഖത്ത് മുളകു പൊടി വിതറുകയും കുല്‍ദീപ് ജഗിനയെ വെടിവെച്ചു കൊല്ലുകയും ചെയ്തത്. 

ജയ്‍പൂര്‍: കൊലക്കേസില്‍ പ്രതിയായ ഗുണ്ടാ നേതാവിനെ ഒരു സംഘം ആളുകള്‍ വെടിവെച്ചു കൊന്നു. ബിജെപി നേതാവ് കൃപാല്‍ ജാഗിനയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ അറസ്റ്റിലായ കുല്‍ദീപ് ജഗിന എന്ന ഗുണ്ടാ നേതാവിനെയാണ് ബുധനാഴ്ച രാജസ്ഥാനിലെ ഭരത്പൂരില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് വെടിവെച്ചു കൊന്നത്. ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു കൊലപാതകം. കേസിലെ മറ്റൊരു പ്രതിയായ വിജയ്പാല്‍ എന്നയാള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.

ജയ്പൂരിലെ ജയിലില്‍ നിന്ന് ഭരത്പൂര്‍ കോടതിയിലേക്കാണ് കുല്‍ദീപ് ജഗിനയെ പൊലീസുകാര്‍ കൊണ്ടുവന്നത്. ജയ്പൂര്‍ - ആഗ്ര നാഷണല്‍ ഹൈവേയില്‍ ജില്ലാ ആസ്ഥാനത്തു നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അമോലി ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനം എത്തിയപ്പോള്‍  ഇവിടെ കാത്തിരുന്ന കൊലയാളി സംഘം പൊലീസുകാരുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏതാനും പൊലീസുകാര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഭരത്പൂര്‍ ബിആര്‍എം ആശുപത്രിയിലേക്ക് മാറ്റി.  

വിചാരണയ്ക്കായി പ്രതികളെയും കൊണ്ട് പോവുകയായിരുന്ന പൊലീസ് വാഹനം ദേശീയ പാതയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം തടഞ്ഞിട്ട ശേഷമാണ് പൊലീസുകാരുടെ മുഖത്ത് മുളകു പൊടി വിതറുകയും കുല്‍ദീപ് ജഗിനയെ വെടിവെച്ചു കൊല്ലുകയും ചെയ്തത്. പല തവണ വെടിയുതിര്‍ത്ത് മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം സ്ഥലംവിട്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുല്‍ദീപ് ജഗിനയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിലും പരിസരത്തും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

2022 സെപ്റ്റംബറില്‍ ബിജെപി നേതാവ് കൃപാല്‍ ജാഗിനയെ കൊലപ്പെടുത്തിയ കേസിലാണ് കുല്‍ദീപ് ജഗിന അറസ്റ്റിലാവുന്നത്. ഭരത്പൂരിലെ ഒരു സ്ഥലം സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലാണ് കൃപാല്‍ ജാഗിനയെ, കുല്‍ദീപ് ജഗിന ഉള്‍പ്പെടെ അഞ്ച് പേര്‍ ചേര്‍ന്ന് വെടിവെച്ചു കൊന്നത്. സംഭവം നടന്ന് 48 മണിക്കൂറിനകം തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്.

Read also: ഡ്യൂട്ടി സമയത്ത് തൊപ്പി ധരിച്ച ബസ് കണ്ടക്ടറോട് തർക്കിച്ച് സ്ത്രീ; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ