'വാലന്റൈൻ‍സ് ദിനത്തിന്റെ മറവിലുള്ള സെക്സും മയക്കുമരുന്നും അവസാനിപ്പിക്കും'; മുന്നറിയിപ്പുമായി ശ്രീരാമസേന തലവൻ

Published : Feb 14, 2023, 08:55 AM ISTUpdated : Feb 14, 2023, 09:27 AM IST
'വാലന്റൈൻ‍സ് ദിനത്തിന്റെ മറവിലുള്ള സെക്സും മയക്കുമരുന്നും അവസാനിപ്പിക്കും'; മുന്നറിയിപ്പുമായി ശ്രീരാമസേന തലവൻ

Synopsis

വാലന്റൈൻ ദിനം ആഘോഷിക്കുന്നവർക്കുനേരെ മുൻ വർഷങ്ങളിൽ ശ്രീരാമസേന പ്രവർത്തകർ അക്രമം അഴിച്ചവിട്ടിരുന്നു. 

ബെം​ഗളൂരു: വാലന്റൈൻസ് ദിനാചരണത്തിനെതിരെ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക്. വലന്റൈൻസ് ഡേ‌യിൽ പാർക്കുകളിലും മറ്റ് സ്ഥലങ്ങളിലും ശ്രീരാമസേന പ്രവർത്തകർ കർശന നിരീക്ഷണം നടത്തുമെന്നും വാലന്റൈൻസ് ഡേയുടെ പേരിൽ നടക്കുന്ന മയക്കുമരുന്നും ലൈംഗികതയും അനുവദിക്കില്ലെന്നും മുത്തലിക് മുന്നറിയിപ്പ് നൽകി. നിയമപ്രകാരമായിരിക്കും നടപടിയെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാലന്റൈൻ ദിനം ആഘോഷിക്കുന്നവർക്കുനേരെ മുൻ വർഷങ്ങളിൽ ശ്രീരാമസേന പ്രവർത്തകർ അക്രമം അഴിച്ചവിട്ടിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ കാർക്കള അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും മുത്തലിക് പറഞ്ഞു. ഒരു സാഹചര്യത്തിലും താൻ പിന്നോട്ട് പോകില്ലെന്നും നിരവധി ബിജെപി നേതാക്കൾ തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് മുത്തലിക് അവകാശപ്പെട്ടു.മണ്ഡലം തെരഞ്ഞെടുത്തതിൽ ബിജെപി ഉൾപ്പടെയുള്ളവർ എന്നെ അഭിനന്ദിച്ചു.

സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി മത്സരത്തിലുള്ളവർ വരെ പിന്തുണ വാഗ്ദാനം ചെയ്തു. കഴിഞ്ഞ മൂന്ന് മാസമായി മണ്ഡലത്തിൽ പര്യടനം നടത്തുകയാണെന്നും മുത്തലിക് പറഞ്ഞു. വ്യാജ ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നില്ലെന്നും സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ തനിക്കെതിരെ 100 ലധികം കേസുകൾ ചുമത്തിയിട്ടുണ്ടെന്നും ശ്രീരാമസേനാ തലവൻ ആരോപിച്ചു. 

രാഹുൽ ​ഗാന്ധിയുടെ വിമാനം ‌യുപിയിൽ ഇറക്കാൻ അനുവച്ചില്ലെന്ന് കോൺ​ഗ്രസ്; വാരാണസി, പ്ര​ഗ്യാരാജ് സന്ദർശനം മുടങ്ങി

നേരത്തെ വാലന്റൈൻസ് ദിനത്തിൽ കൗ ഹ​ഗ് ഡേ ആചരിക്കണമെന്ന് കേന്ദ്ര മൃ​ഗസംരക്ഷണ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ സോഷ്യൽമീഡിയയിലെ വ്യാപക വിമർശനത്തെ തുടർന്ന് സർക്കുലർ പിൻവലിച്ചു. 

പ്രണയ ദിനം 'മാതാപിതാ ദിനം' ആയി ആചരിക്കണമെന്ന പുതിയ ആഹ്വാനവുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി രം​ഗത്തെത്തിയിരുന്നു. മംഗളുളൂരു നഗരത്തിൽ ഫെബ്രുവരി പതിനാലിന് വാലന്‍റൈൻ ദിനാഘോഷങ്ങൾ അനുവദിക്കരുതെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 'പ്രണയദിനം പല പെൺകുട്ടികളെയും പ്രണയക്കെണിയിൽ വീഴ്ത്താനുള്ള ദിനമാണ്. പുൽവാമ ആക്രമണമുണ്ടായതിന്‍റെ വാർഷിക ദിനത്തിസല്‍ പ്രണയ ദിനം ആഘോഷിക്കുന്നത് ശരിയല്ല. അതിനാൽ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി നേതാവ് ഭവ്യ ഗൗഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി